FIFA World Cup 2022: 2022 ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസി സ്വന്തമാക്കി. ഏഴ് കളികളില്‍ നിന്നായി ഏഴ് ഗോളുകളാണ് താരം ലോകപ്പില്‍ നേടിയത്. മൂന്ന് അസിസ്റ്റുകളും നേടി.
ലോകകപ്പിലെ ഗോള്‍വേട്ടക്കാരനുള്ള പുരസ്കാരം ഫ്രാന്‍സിന്റെ കിലിയന്‍ എംബാപെയ്ക്ക് ലഭിച്ചു. ഫൈനലിലെ ഹാട്രിക്ക് ഉള്‍പ്പടെ ഏഴ് കളികളില്‍ നിന്ന് എട്ട് ഗോളുകളാണ് എംബാപെ ഖത്തറില്‍ നേടിയത്. 2018 ലോകകപ്പില്‍ എംബാപെ നാല് ഗോളുകള്‍ സ്കോര്‍ ചെയ്തിരുന്നു.
മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ അര്‍ജന്റീനയുടെ എമി മാര്‍ട്ടിനസിനാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെതിരെയും ഫൈനലില്‍ ഫ്രാന്‍സിനെതിരെയും പെനാലിറ്റി ഷൂട്ടൗട്ടില്‍ മാര്‍ട്ടിനസിന്റെ പ്രകടനമാണ് അര്‍ജന്റീനയുടെ വിജയത്തില്‍ നിര്‍ണായകമായത്.
ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി അര്‍ജന്റീനയുടെ എന്‍സൊ ഫെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു.