scorecardresearch

ലോകകപ്പ് മുന്നില്‍; ലയണല്‍ മെസിക്ക് പരിക്ക്

പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യം വ്യക്തമല്ല

പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യം വ്യക്തമല്ല

author-image
Sports Desk
New Update
Lionel Messi, Pele

Photo: Facebook/ FIFA World Cup

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫുട്ബോള്‍ ആരാധകര്‍ക്ക് ആശങ്കയായി സൂപ്പര്‍ താരവും അര്‍ജന്റീനയുടെ നായകനുമായ ലയണല്‍ മെസിയുടെ പരിക്ക്.

Advertisment

കാലിന്റെ ഉപ്പൂറ്റിക്കാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യം വ്യക്തമല്ല. താരം അടുത്ത വാരം പരിശീലനത്തിനിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

ലോകകപ്പില്‍ സൗദി അറേബ്യയ്ക്കെതിരെ നവംബര്‍ 22-നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. 27-ന് മെക്സിക്കോയ്ക്കെതിരെയും ഡിസംബര്‍ ഒന്നിന് പോളണ്ടിനെതിരെയുമാണ് മറ്റ് മത്സരങ്ങള്‍.

ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജെര്‍മന്റെ (പി എസ് ജി) താരം കൂടിയായ മെസിക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന ലോറിയന്റിനെതിരായ മത്സരം നഷ്ടമാകും.

Advertisment

സീസണില്‍ ഉജ്വല ഫോമിലാണ് മെസി. താരത്തിന്റെ ഫോം അര്‍ജന്റീനയുടെ ലോകകപ്പ് കിരീട പ്രതീക്ഷകള്‍ക്ക് ഊര്‍ജം നല്‍കുന്നതാണ്.

പി എസ് ജിക്കായി സീസണില്‍ 12 ഗോളുകള്‍ നേടിയ മെസിയുടെ പേരില്‍ 14 അസിസ്റ്റുകളുമുണ്ട്.

മെസിക്ക് പുറമെ പി എസ് ജിയുടെ നിരവധി താരങ്ങളാണ് പരിക്കേറ്റ് പുറത്തിരിക്കുന്നത്. ഗോള്‍ കീപ്പര്‍ കെയിലര്‍ നവാസ്, പ്രതിരോധ താരം പ്രസ്നല്‍ കിംബെപെ, മധ്യനിര താരം ഫാഫിയന്‍ റൂയിസ് എന്നിവര്‍ക്കാണ് പരിക്ക്.

Lionel Messi World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: