scorecardresearch

FIFA World Cup 2022: കളികഴിഞ്ഞും കയ്യടി നേടി ജപ്പാന്‍, ഗ്യാലറി ക്ലീനാക്കി ആരാധകര്‍; വീഡിയോ

ആരാധകര്‍ സ്റ്റേഡിയത്തിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ ഡ്രെസിങ് റൂം വൃത്തിയാക്കിയാണ് ജപ്പാന്‍ താരങ്ങള്‍ മടങ്ങിയത്

FIFA World Cup 2022: കളികഴിഞ്ഞും കയ്യടി നേടി ജപ്പാന്‍, ഗ്യാലറി ക്ലീനാക്കി ആരാധകര്‍; വീഡിയോ

ഖത്തര്‍: ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ ജര്‍മനിക്കെതിരെ നേടിയ ഉജ്വല ജയം വ്യത്യസ്തമായ രീതിയല്‍ ആഘോഷിച്ച് ജപ്പാന്‍ ആരാധകര്‍. കളികഴിഞ്ഞ ശേഷം സ്റ്റേഡിയത്തിലെ മാലിന്യങ്ങള്‍ എല്ലാം നീക്കി ആരാധകരെല്ലാം ചേര്‍ന്ന്.

ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ജപ്പാന്‍ ആരാധകര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. കുപ്പികളും കടലാസുകളുമെല്ലാം കൂടുകളിലാക്കുന്ന ആരാധകരെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

ആരാധകര്‍ സ്റ്റേഡിയത്തിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ ഡ്രെസിങ് റൂം വൃത്തിയാക്കിയാണ് ജപ്പാന്‍ താരങ്ങള്‍ മടങ്ങിയത്. ഇതിന്റെ ചിത്രവും ഫിഫ പങ്കുവച്ചിട്ടുണ്ട്.

ഒരു സുപ്രധാന ടൂര്‍ണമെന്റില്‍ ആദ്യമായ ജര്‍മനിയെ നേരിട്ട ജപ്പാന്‍ പോരാട്ടവീര്യത്തിന്റെ പര്യയായമായി മാറുകയായിരുന്നു. ജര്‍മനിക്കായി ആദ്യ പകുതിയില്‍ എല്‍കെ ഗുണ്ടോഗന്‍ നേടിയ ഗോളില്‍ പിന്നിലായതിന് ശേഷമാണ് ജപ്പാന്‍ ജയം പിടിച്ചെടുത്തത്.

പകരക്കാരായെത്തിയത് റിറ്റ്സു ഡോന്‍, തക്കുമ അസാനൊ എന്നിവരാണ് ഗോള്‍ ജപ്പാന് വേണ്ടി സ്കോര്‍ ചെയ്തത്. 76-ാം മിനുറ്റിലായിരുന്നു റിറ്റ്സുവിന്റെ ഗോള്‍. കളിയവസാനിക്കാന്‍ ഏഴ് മിനുറ്റുകള്‍ ബാക്കി നില്‍ക്കെ തക്കുമയും ലക്ഷ്യം കണ്ടു.
.
പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ജപ്പാന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞിരുന്നു. ജര്‍മന്‍ മുന്നേറ്റനിര 24 ഷോട്ടുകളാണ് ജപ്പാന്‍ ഗോള്‍മുഖത്തേക്ക് തൊടുത്തത്. ജപ്പാന് മടക്കാനായത് 11 എണ്ണവും.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 japan fans clean up stadium players leave a spotless dressing room video