scorecardresearch

FIFA World Cup 2022:ഖത്തറില്‍ വീണ്ടും അട്ടിമറി; ബെല്‍ജിയത്തെ അട്ടിമറിച്ച് മൊറോക്കോയ്ക്ക് മിന്നും ജയം

കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെയാണ് ജര്‍മനി ഖത്തറിലെത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ ചൂടോടെ ഒരു അട്ടിമറി നല്‍കി ജപ്പാന്‍ ആ ആഘാതത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്

FIFA World Cup 2022:ഖത്തറില്‍ വീണ്ടും അട്ടിമറി; ബെല്‍ജിയത്തെ അട്ടിമറിച്ച് മൊറോക്കോയ്ക്ക് മിന്നും ജയം

FIFA World Cup 2022: ഖത്തറില്‍ വീണ്ടും അട്ടിമറി. ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ അട്ടിമറിച്ച് മൊറോക്കോയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചാണ് മൊറോക്കോ പ്രീക്വാര്‍ട്ടറിനുള്ള പ്രതീക്ഷ നിലനിര്‍ത്തിയത്. അബ്ദേല്‍ഹമിദ് സബിറി, സക്കറിയ അബൗഖലി എന്നിവരാണ് മൊറോക്കയ്ക്കായി സ്‌കോര്‍ ചെയ്തത്.

ഏഴുപത്തിമൂന്നാം മിനിറ്റില്‍ അബ്ദുള്‍ഹമീദ് സാബിരിയാണ് ഫ്രീകിക്കില്‍ ബെല്‍ജിയത്തെ ഞെട്ടിച്ച് ആദ്യഗോള്‍ നേടിയത്. പിന്നീട് മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ വലകുലുക്കി രണ്ടാം ഗോളും പിറന്നു. ഇത്തവണ സക്കരിയ അബോക്ലാലിന്റെ വകയായിരുന്നു ഗോള്‍.

ജയത്തോടെ ഗ്രൂപ്പില്‍ പോയിന്റ് പട്ടികയില്‍ മൊറോക്ക ഒന്നാമതെത്തി. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റാണ് മൊറോക്കോയ്ക്ക്. ആദ്യ മത്സരത്തില്‍ അവര്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ മറികടന്ന ബെല്‍ജിയം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഗ്രൂപ്പില്‍ അവസാനം നടക്കുന്ന ബെല്‍ജിയം- ക്രൊയേഷ്യ പോരാട്ടം നിര്‍ണായകമാവും.

ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ജപ്പാനില്‍ നിന്ന് ജയം പിടിച്ച് വാങ്ങി കോസ്റ്റാറീക്ക. രണ്ടാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ നേടിയ ഗോളാണ് കോസ്റ്റാറീക്കയെ വിജയ തീരത്തെത്തിച്ചത്. എരിരില്ലാത്ത ഒരു ഗോളിനായിരുന്നു കോസ്റ്റാറീക്കയുടെ ജയം. 81ാം മിനിറ്റില്‍ കെയ്ഷര്‍ ഫാളര്‍ നേടിയ ഗോളാണ് മത്സരത്തില്‍ നിര്‍ണായകമായത്. മത്സരത്തിന്റെ തുടക്കം മുതല്‍ ജപ്പാന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കോസ്റ്റാറീക്കന്‍ പ്രതിരോധം ഗോള്‍ നിഷേധിച്ചുകൊണ്ടിരുന്നു. ഗ്രൂപ്പ് ഇയില്‍ സ്പെയ്ന്‍, കോസ്റ്ററീക്ക, ജപ്പാന്‍ എന്നിവര്‍ക്ക് ഓരോ ജയം വീതമുണ്ട്. പുലര്‍ച്ചെ 12.30ന് നടക്കുന്ന മത്സരത്തില്‍ സ്പെയ്ന്‍ ജര്‍മനിയെ നേരിടും.

ലോകകപ്പില്‍ ഇന്ന് ജീവന്‍ മരണ പോരാട്ടത്തിന്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി ഇറങ്ങും. കരുത്തരായ സ്പെയിനാണ് എതിരാളികള്‍. ബല്‍‍ജിയം, ക്രൊയേഷ്യ തുടങ്ങിയ വമ്പന്മാരും ഇന്ന് കളത്തിലുണ്ട്. ഇന്നത്തെ മത്സര വിശദാംശങ്ങള്‍ പരിശോധിക്കാം.

ക്രൊയേഷ്യ – കാനഡ (ഗ്രൂപ്പ് എഫ്)

ലോകകപ്പിലെ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. 2018 ലോകകപ്പില്‍ സൃഷ്ടിച്ച അത്ഭുതങ്ങള്‍ ക്രൊയേഷ്യക്ക് ഇത്തവണ ആവര്‍ത്തിക്കാനാകുമോ എന്ന് ഇന്നറിയാം. കാനഡയ്ക്കെതിരെ വിജയം നേടാനായില്ലെങ്കില്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസില്‍ എടുത്ത് വയ്ക്കേണ്ടി വരും ലൂക്ക മോഡ്രിച്ചിനും സംഘത്തിനും. ബല്‍ജിയത്തിനോട് പരാജയപ്പെട്ടെങ്കിലും ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റില്‍ തുടരാനുള്ളതെല്ലാം കാനഡയ്ക്ക് മത്സരത്തില്‍ നിന്ന് ലഭിച്ചിരുന്നു. മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്താന്‍ പരാജയപ്പെടുന്ന മുന്‍നിരയിലാണ് അഴിച്ചുപണി ആവശ്യം. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയ്ക്ക് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

ജര്‍മനി – സ്പെയിന്‍ (ഗ്രൂപ്പ് ഇ)

കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെയാണ് ജര്‍മനി ഖത്തറിലെത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ ചൂടോടെ ഒരു അട്ടിമറി നല്‍കി ജപ്പാന്‍ ആ ആഘാതത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്. സ്പെയിനോട് മുട്ടാനിറങ്ങുന്ന ജര്‍മനിക്ക് വിജയമില്ലെങ്കില്‍ തലതാഴ്ത്തി മടങ്ങേണ്ടി വരും. മറുവശത്ത് ടിക്കി ടാക്കയില്‍ ഗോള്‍ മഴ പെയ്യിക്കാമെന്ന് തെളിയിച്ച സ്പെയിന്‍ കരുത്ത് നേടിയിട്ടുണ്ട്. കോസ്റ്റാറിക്കയ്ക്കെതിരെ എണ്‍പത് ശതമാനത്തിലടക്കം പന്തടക്കത്തോടെയാണ് സ്പെയിന്‍ ഏഴ് ഗോള്‍ അടിച്ചു കൂട്ടിയത്. ജര്‍മനിക്ക് മുകളില്‍ നേരിയ മുന്‍തൂക്കം സ്പെയിനുണ്ടാകും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-നാണ് കളി.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 germany to take spain in do or die match