ന്യൂഡല്‍ഹി: 2022 ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. 32 ടീമുകളാണ് ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ മാറ്റുരയ്ക്കുന്നത്. നാല് രാജ്യങ്ങള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാണുള്ളത്. നവംബര്‍ 21 നാണ് ലോകകപ്പിന് തുടക്കം. ഡിസംബര്‍ 18 ന് അവസാനിക്കുകയും ചെയ്യും. സെനഗളും നെതര്‍ലന്‍ഡ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗ്രൂപ്പ് വിശദാംശങ്ങള്‍ പരിശോധിക്കാം.
ഗ്രൂപ്പ് എ – സെനഗള്‍, ഇക്വഡോര്‍, ഖത്തര്‍, നെതര്‍ലന്‍ഡ്സ്.
ഗ്രൂപ്പ് ബി – ഇംഗ്ലണ്ട്, ഇറാന്, അമേരിക്ക, വെയില്‍സ്.
ഗ്രൂപ്പ് സി – അര്‍ജന്റീന, സൗദി അറേബ്യ, മെക്സിക്കൊ, പോളണ്ട്.
ഗ്രൂപ്പ് ഡി – ഫ്രാന്‍സ്, ഓസ്ട്രേലിയ, ഡെന്മാര്ക്ക്, ടുണിഷ്യ.
ഗ്രൂപ്പ് ഇ – സ്പെയിന്, കോസ്റ്ററിക്ക, ജര്‍മനി, ജപ്പാന്.
ഗ്രൂപ്പ് എഫ് – ബല്‍ജിയം, കാനഡ, ക്രൊയേഷ്യ, മൊറോക്കൊ.
ഗ്രൂപ്പ് ജി – ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍.
ഗ്രൂപ്പ് എച്ച് – പോര്‍ച്ചുഗല്‍, ഘാന, ഉറുഗ്വായ്, കൊറിയ റിപബ്ലിക്.
യുറോപ്പിലെ കരുത്തരായ സ്പെയിനും ജര്‍മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ യാണ് മരണഗ്രൂപ്പായി വിലയിരുത്തപ്പെടുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എച്ചിലും ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കാം. അട്ടമറികളുണ്ടായില്ലെങ്കില് കിരീടം സാധ്യതയുള്ള ബ്രസീലിനും അര്‍ജിന്റീനയ്ക്കും ഗ്രൂപ്പ് ഘട്ടം അനായസം കടക്കാന്‍ കഴിഞ്ഞേക്കും.
Also Read: തിരിച്ചുവരവ് ഗംഭീരമാക്കി നീരജ് ചോപ്ര; പാവൊ നുര്‍മി ഗെയിംസില്‍ വെള്ളിയും ദേശിയ റെക്കോര്‍ഡും