FIFA World Cup 2022: England vs France Quarter Final Match Live Streaming, When and Where to Watch: ഫിഫ ലോകകപ്പില്‍ ഇന്ന് ഫൈനലോളം പോന്ന ക്വാര്‍ട്ടര്‍ ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് യൂറൊപ്യന്‍ റണ്ണറപ്പുകളായ ഇംഗ്ലണ്ടിനെ നേരിടും. അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് മത്സരം.
പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെ 3-1 എന്ന സ്കോറിന് ആധികാരികമായി കീഴടക്കിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് എത്തിയത്. സൂപ്പര്‍ താരം കെയിലിയന്‍ എംബാപെ തന്നെയാണ് ഫ്രാന്‍സിന്റെ എഞ്ചിന്. ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് എംബാപയുടെ ബൂട്ടില്‍ നിന്ന് പിറന്നത് അഞ്ച് ഗോളുകളാണ്. കഴിഞ്ഞ ലോകകപ്പിലെ പ്രകടനം ആവര്‍ത്തിക്കുകയാണ് താരം.
ആരും പ്രതീക്ഷിക്കാത്ത ആങ്കിളില്‍ നിന്ന് എംബാപെ തൊടുക്കുന്ന ഷോട്ടുകള്‍ തീവേഗത്തിലാണ് വലയിലെത്തുന്നത്. എംബാപെയെ തടുക്കാന്‍ ഇംഗ്ലീഷ് നിരയ്ക്ക് ആകുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. എംബാപെ മാത്രമല്ല, ഒലിവര്‍ ജിറൂദ്, അന്റൊണിയൊ ഗ്രീസ്മാന് എന്നിവരും ലോകചാമ്പ്യന്മാരുടെ കരുത്താണ്.
മറുവശത്ത് ശക്തമായ നിരയാണ് ഇംഗ്ലണ്ടിന്റേത്. ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. നാല് കളികളില്‍ നിന്ന് അടിച്ചുകൂട്ടിയത് 12 ഗോളുകള്‍. ഖത്തറില്‍ ഏറ്റവും കൂടുതല്‍ വല കുലുക്കിയ ടീമുകളില്‍ ഒന്ന്. മുന്നേറ്റത്തില്‍ മാത്രമല്ല പ്രതിരോധത്തിലും ഇംഗ്ലണ്ട് വിട്ടുവീഴ്ചയ്ക്കില്ല. മൂന്ന് ക്ലീന്‍ ഷീറ്റുകളാണ് ത്രീ ലയണ്‍സിന്റെ പേരിലുള്ളത്.
ഗോളടിക്കാന്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ബുക്കായൊ സാക്ക, ഫില്‍ ഫോഡന് തുടങ്ങിയ താരനിര തന്നെയുണ്ട് ഗാരത്ത് സൗത്ത്ഗേറ്റ് പരിശീലിപ്പിക്കുന്ന ടീമിന്. ഗോള്‍ അടിച്ചും അടിപ്പിച്ചും കളം വാഴുന്ന നായകന് ഹാരി കെയിനാണ് ടീമിലെ ഏറ്റവും അപകടകാരികളില്‍ ഒന്ന്. എന്നാല്‍ ഒരാളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല ഇംഗ്ലണ്ടിന്റെ കളിയെന്നതാണ് അവരുടെ വിജയത്തിന്റെ അടിസ്ഥാനം.
ഇംഗ്ലണ്ട് – ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവിശദാംശങ്ങള്‍: Details of England vs France FIFA World Cup Quarter Final Match Details
England vs France FIFA World Cup Quarter Final Match Time: മത്സര സമയം?
ഇംഗ്ലണ്ട് – ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് ആരംഭിക്കും.
Where can watch Details of England vs France FIFA World Cup Quarter Final Match Live Broadcasting: തത്സമയ സംപ്രേഷണം എവിടെ കാണാം?
ഇംഗ്ലണ്ട് – ഫ്രാന്‍സ് ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18-നില് കാണാം.
Where can watch Details of England vs France FIFA World Cup Quarter Final Match Live Streaming: ലൈവ് സ്ട്രീമിങ് എവിടെ കാണാം?
ഇംഗ്ലണ്ട് – ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയില്‍ കാണാം.