scorecardresearch
Latest News

FIFA World Cup 2022: ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സെനഗലിന് ആദ്യ ജയം

ഇറാനെതിരെ ആറാടിയ മുന്നേറ്റനിര തന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. സൂപ്പര്‍ താരം ഹാരി കെയിന്‍ ലക്ഷ്യം കണ്ടില്ലെങ്കിലും ഗോളിന് വഴിയൊരുക്കി മികവ് കാണിച്ചിട്ടുണ്ട്

FIFA World Cup 2022: ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സെനഗലിന് ആദ്യ ജയം

FIFA World Cup 2022: ലോകകപ്പില്‍ ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സെനഗല്‍. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചായിരുന്നു ആഫ്രിക്കന്‍ ചാമ്പ്യന്‍മാരുടെ വിജയം. ജയത്തോടെ സെനഗല്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി. ചുരുക്കം ചില മികച്ച നീക്കങ്ങള്‍ നടത്തിയതല്ലാതെ ഖത്തറിന് കൂടുതല്‍ ഒന്നും ചെയ്യാനായില്ല. ഫിനിഷിങ്ങിലെ പിഴവുകളാണ് ഖത്തറിന് തിരിച്ചടിയായത്.

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ നേടി ചരിത്രം കുറിച്ചാണ് ഖത്തര്‍ പുറത്താകുന്നത്. 78ാം മിനിറ്റിലായിരുന്നു ലോകകപ്പിലെ ഖത്തറിന്റെ ചരിത്ര ഗോള്‍ പിറന്നത്. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുന്‍ടാരി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലകുലുക്കുകയായിരുന്നു. സെനഗലിനായി ബൗലായെ ഡിയ, ഫമാറ ഡൈഡ്ഹിയോ, ബാംബ ഡിയെങ്ങ് എന്നിവരാണ് സെനഗലിനായി വലകുലുക്കിയത്. 41ാം മിനിറ്റിലും 49 ാം മിന്നിറ്റിലും 84-ാം മിനിറ്റിലുമാണ് ഗോളുകള്‍ പിറന്നത്.

ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഖത്തര്‍ പരാജയപ്പെട്ടത്. നെതര്‍ലന്‍ഡ്സിനോട് സമാന സ്കോറിനായിരുന്നു സെനഗള്‍ തോല്‍വി വഴങ്ങിയത്. സാദിയോ മാനെയുടെ പരിക്ക് സെനഗളിന് ലോകകപ്പിന്റെ തുടക്കത്തില്‍ തിരിച്ചടി നല്‍കിയിരുന്നു

ഗ്രൂപ്പ് ബിയില്‍ വെയില്‍സിനെതിരെ ഇറാന് ജയം. അവസാന മിനിറ്റുകള്‍ വരെ ഗോള്‍ അകന്ന് നിന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് ഗോളുകള്‍ പിറന്നത്. എതിരില്ലാതെ രണ്ട് ഗോളിനായിരുന്നു ഇറാന്റെ ജയം. വെയ്ല്‍സ് ഗോളി ഹെന്‍സേ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ എട്ട്, പതിനൊന്ന് മിനിറ്റുകളിലായിരുന്നു ഗോളുകള്‍. റൗസ്ബെ ചെഷ്മിയും റാമിന്‍ റെസെയ്നുമാണ് ഗോളുകള്‍ നേടിയത്.

മത്സരത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഇറാന്‍ വെയില്‍സിനെ സമ്മര്‍ദത്തിലാക്കിയെങ്കിലും ഗോള്‍ അവസരങ്ങള്‍ നേട്ടമാക്കാനായിരുന്നില്ല. 15ാം മിനിറ്റില്‍ ഇറാന്‍ മുന്നിലെത്തിയെങ്കിലും ഓഫ്സൈഡ് വാറില്‍ ഓഫ്‌സൈഡ് എന്ന് കണ്ടെത്തുകയായിരുന്നു.

യുഎസ്എയോട് പരാജയത്തിന്റെ വക്കില്‍ നിന്ന് സമനില പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗാരത് ബെയിലിന്റെ വെയില്‍സ് ഇറങ്ങിയത്. മറുവശത്ത് ഇംഗ്ലണ്ട് ആറടിച്ച് നിലംപരിശാക്കിയ ഇറാന് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാന്‍ വമ്പന്‍ ജയം തന്നെ അനിവാര്യമായിരുന്നു.

നെതര്‍ലന്‍ഡ്സ് – ഇക്വഡോര്‍ (ഗ്രൂപ്പ് എ)

തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനായിരിക്കും ശക്തരായ നെതര്‍ലന്‍ഡ്സ് ഇക്വഡോറിനെ നേരിടുക. സെനഗളിനെതിരെ 84-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു നെതര്‍ലന്‍ഡ്സിന് ആദ്യ ഗോള്‍ കണ്ടെത്താന്‍. അധിക സമയത്ത് രണ്ടാം ഗോള്‍ നേടിയായിരുന്നു ജയം ഉറപ്പിച്ചത്. ഇക്വഡോറിന് സംബന്ധിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇനി മുന്നിലുള്ളത് അഗ്നിപരീക്ഷ തന്നെയാണ്. ഇന്ന് നെതര്‍ലന്‍ഡ്സാണെങ്കില്‍ അടുത്തത് സെനഗളാണ്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഒന്‍പതരയ്ക്കാണ് മത്സരം.

ഇംഗ്ലണ്ട് – യുഎസ്എ (ഗ്രൂപ്പ് ബി)

ഇറാനെതിരെ ആറാടിയ മുന്നേറ്റനിര തന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. സൂപ്പര്‍ താരം ഹാരി കെയിന്‍ ലക്ഷ്യം കണ്ടില്ലെങ്കിലും ഗോളിന് വഴിയൊരുക്കി മികവ് കാണിച്ചിട്ടുണ്ട്. ഗാരത്ത് സൗത്ത്ഗെയിറ്റിന് കീഴിലുള്ള ടീം അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെയാണ് ഇറാനെതിരെ ഗോള്‍ വിരുന്നൊരുക്കിയത്. ആത്മവിശ്വാസത്തിന്റെ ഉന്നതിയിലെത്തുന്ന ഇംഗ്ലണ്ടിനെ തടയാന്‍ അമേരിക്ക കളത്തില്‍ സൗദി അറേബ്യന്‍ മോഡല്‍ കളിമെനയേണ്ടി വരും. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 നാണ് മത്സരം.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 england takes usa to secure quarter berth todays matches