scorecardresearch

FIFA World Cup 2022: ഫൈനല്‍ പോരിന് മുന്‍പ് കലാശക്കൊട്ട്; സമാപന ചടങ്ങിന് ആവേശം പകരാന്‍ നോറ ഫത്തേഹിയും

ഒരു മാസത്തോളം നീണ്ടു നിന്ന ഫുട്ബോള്‍ മാമാങ്കത്തിന് നാളെ കൊടിയിറങ്ങും. സമാപന ചടങ്ങിന്റെ വിശദാംശങ്ങള്‍ അറിയാം

ഒരു മാസത്തോളം നീണ്ടു നിന്ന ഫുട്ബോള്‍ മാമാങ്കത്തിന് നാളെ കൊടിയിറങ്ങും. സമാപന ചടങ്ങിന്റെ വിശദാംശങ്ങള്‍ അറിയാം

author-image
Sports Desk
New Update
FIFA World Cup, Closing Ceremony

FIFA World Cup 2022 Closing Ceremony: Date, Time, When and Where to Watch: ഒരു മാസത്തോളം ലോകത്തിന്റെ എല്ലാ കോണുകളിലും നീണ്ടു നിന്ന ഫുട്ബോള്‍ ആരവങ്ങള്‍ നാളെ നിലയ്ക്കും. 63 മത്സരങ്ങള്‍, അതില്‍ എണ്ണം പറഞ്ഞ അട്ടിമറികള്‍. കരുത്തരായി വന്നവര്‍ ദുര്‍ബലരായി മടങ്ങുകയും ഒന്നുമല്ലാതെ എത്തി സ്വപ്നക്കുതിപ്പ് നടത്തിയ ടീമുകളേയും കണ്ട ലോകകപ്പ് കൂടിയായിരുന്നു ഖത്തറിലേത്.

Advertisment

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും മുന്‍ ജേതാക്കളായ അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍ ഫുട്ബോള്‍ ആരാധകര്‍ അര്‍ഹിക്കുന്ന മത്സരം തന്നെയാണ്. എന്നാല്‍ ഫൈനലിന് മുന്നോടിയായി ഖത്തിറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തുന്നവരെ കാത്തിരിക്കുന്നത് വര്‍ണാഭമായ സമാപന ചടങ്ങാണ്. ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ളവര്‍ കലാവിരുന്നൊരുക്കന്‍ മൈതാനത്തെത്തും.

ഇന്ത്യന്‍ സമയം ആറരയ്ക്കാണ് സമാപന ചടങ്ങ് ആരംഭിക്കുന്നത്. 15 മിനുറ്റുകള്‍ മാത്രമായിരിക്കും പരിപാടികള്‍ എന്നാണ് ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അറിയാന്‍ സാധിച്ചത്. ടൂർണമെന്റിലെ അവിസ്മരണീയ നിമിഷങ്ങള്‍ ചേര്‍ത്തുവച്ച് ഔദ്യോഗിക സൗണ്ട് ട്രാക്കിൽ നിന്നുള്ള ഗാനങ്ങൾ ഉപയോഗിച്ച് "ഓർക്കാൻ ഒരു രാത്രി" (A Night to Remember) എന്ന മാഷപ്പും അവതരിപ്പിക്കും.

സ്റ്റേഡിയത്തിലെ കാണികൾക്കും ആഗോള പ്രേക്ഷകർക്കും വേണ്ടി ഡേവിഡോയും ഐഷയും ഹയ്യ ഹയ്യ എന്ന ഗാനവും ഒസുനയും ജിംസും 'അർഹ്ബോ' എന്ന ഗാനവും ആലപിക്കും. കൂടാതെ 'ലൈറ്റ് ദി സ്കൈ' യുടെ ഭാഗമായ മുഴുവന്‍ വനിതകളും നോറ ഫത്തേഹി, ബിൽക്വിസ്, റഹ്മ റീഡ്, മനാൽ എന്നിവര്‍ക്കൊപ്പം അണിചേരും.

Advertisment

ലോകകപ്പിന്റെ സമാപന ചടങ്ങിലെ ബോളിവുഡിന്റെ സാന്നിധ്യമാകും നോറ ഫത്തേഹി. കാനഡയാണ് ജന്മദേശമെങ്കിലും ബോളിവുഡിലെ പ്രകടനങ്ങളാണ് നോറയ്ക്ക് പ്രശസ്തി നേടിക്കൊടുത്തത്. ഡബിള്‍ ബാരല്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ മലയാള ചിത്രങ്ങളിലും നോറ അഭിനയിച്ചിട്ടുണ്ട്. അതിഥി വേഷത്തിലാണ് നോറ കൂടുതലും സ്ക്രീനിലെത്തിയിട്ടുള്ളത്.

Where will the Qatar World Cup 2022 closing ceremony take place? ഖത്തര്‍ ലോകകപ്പ് സമാപന ചടങ്ങ് എവിടെ വച്ചാണ് നടക്കുന്നത്?

ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് സമാപന ചടങ്ങ് നടക്കുന്നത്.

When will the Qatar World Cup 2022 closing ceremony take place? ഖത്തര്‍ ലോകകപ്പ് സമാപന ചടങ്ങ് എപ്പോഴാണ് ആരംഭിക്കുന്നത്?

ഇന്ത്യന്‍ സമയം വൈകുന്നേരം ആറരയ്ക്കാണ് സമാപന ചടങ്ങ് ആരംഭിക്കുന്നത്.

Where can watch live streaming of FIFA World Cup 2022 closing ceremony take place? ഖത്തര്‍ ലോകകപ്പ് സമാപന ചടങ്ങിന്റെ ലൈവ് സ്ട്രീമിങ് എവിടെ കാണാം?

ജിയൊ സിനിമയില്‍ ലൈവ് സ്ട്രീമിങ് ലഭ്യമാണ്.

Where can watch live broadcasting of FIFA World Cup 2022 closing ceremony take place? ഖത്തര്‍ ലോകകപ്പ് സമാപന ചടങ്ങിന്റെ തത്സമയ സംപ്രേഷണം എവിടെ കാണാം?

സ്പോര്‍ട്സ് 18-നില്‍ തത്സമയ സംപ്രേഷണം കാണാം.

Argentina France Fifa World Cup 2022

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: