scorecardresearch
Latest News

ബ്രസീലിയന്‍ ഫുട്ബോളിന്റെ മാജിക്, റിച്ചാര്‍ലിസണിന്റെ ഓവര്‍ഹെഡ് കിക്ക്; വീഡിയോ

ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ മികച്ച ഗോള്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു റിച്ചാര്‍ലിസണിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്

ബ്രസീലിയന്‍ ഫുട്ബോളിന്റെ മാജിക്, റിച്ചാര്‍ലിസണിന്റെ ഓവര്‍ഹെഡ് കിക്ക്; വീഡിയോ

ഖത്തര്‍: ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരെ ബ്രസീല്‍ താരം റിച്ചാര്‍ലിസണ്‍ ഓവര്‍ഹെഡ് കിക്കിലൂടെ നേടിയ ഗോളിന്റെ കിക്ക് ആരാധകരില്‍ നിന്ന് ഇതുവരെ വിട്ടുപോയിട്ടില്ല. ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ മികച്ച ഗോള്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു റിച്ചാര്‍ലിസണിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്.

ബ്രസീലിന്റെ മുന്നേറ്റ നിരയെ തടയാന്‍ ഏഴോളം താരങ്ങളെ നിര്‍ത്തിയുള്ള പ്രതിരോധക്കോട്ടയായിരുന്നു സെര്‍ബിയ തീര്‍ത്തത്. ആദ്യപകുതിയില്‍ എണ്ണം പറഞ്ഞ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ വിനിഷ്യസ്‍ ജൂനിയറിനും നെയ്മറിനുമൊക്കെയായിരുന്നെങ്കിലും ഗോളുകള്‍ മാത്രം അകന്നു നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ റ്റിറ്റെയുള്ള പിള്ളേര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

62-ാം മിനുറ്റില്‍ ബ്രസീലിന്റെ ശ്രമങ്ങള്‍ക്ക് ഫലം. സെര്‍ബിയന്‍ പ്രതിരോധ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് നെയ്മര്‍ ബോക്സിനുള്ളിലേക്ക്. നെയ്മറിന്റെ കാലില്‍ നിന്ന് വഴുതിപ്പോയ പന്ത് സ്വീകരിച്ച് വിനീഷ്യസിന്റെ ഗോള്‍ ശ്രമം. പക്ഷെ സെര്‍ബിയന്‍ ഗോളി മിലിങ്കോവിച്ച് സാവിച്ച് പന്ത് തട്ടിയകറ്റി. പക്ഷെ ഓടിയെത്തിയ റിച്ചാര്‍ലിസണ്‍ ഒറ്റ ടച്ചില്‍ ഗോളാക്കി മാറ്റി.

ആദ്യ ഗോള്‍ വീണതിന് പത്ത് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു റിച്ചാര്‍ലിസണ്‍ മൈതാനത്ത് അത്ഭുതം സൃഷ്ടിച്ചത്. ഇടതു വിങ്ങിലൂട വിനീഷ്യസിന്റെ മുന്നേറ്റം. വിനീഷ്യസ് നൽകിയ മനോഹര പാസ് ബോക്‌സിനുള്ളില്‍ സ്വീകരിച്ച റിച്ചാര്‍ലിസണ്‍ പന്ത് വായുവിലേക്ക് പതിയെ ഉയർത്തി. ശേഷമായിരുന്നു ഓവര്‍ഹെഡ് കിക്കിലൂടെ ഗോള്‍ നേട്ടം.

സെര്‍ബിയന്‍ ഗോളി മിലിങ്കോവിച്ച് പന്ത് തടയാനായി വലതു മൂലയിലേക്ക് ചാടി ശ്രമം നടത്തിയെങ്കിലും റിച്ചാര്‍ലിസണിന്റെ ബൂട്ടുകളുടെ വേഗതയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ബ്രസീലീയന്‍ ഫുട്ബോളിന്റെ മനോഹാരിത ഒട്ടും ചോരാതയുള്ള ഗോള്‍. തന്റെ കന്നി ലോകകപ്പില്‍ രണ്ട് ഗോളുമായി മുന്‍ ചാമ്പ്യന്മാര്‍ക്ക് ഉജ്വല തുടക്കം നല്‍കാനും റിച്ചാര്‍ലിസണായി.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 brazils richarlison scores stunning overhead kick video