FIFA World Cup 2022: Brazil vs South Korea Pre Quarter Live Streaming, When & Where to watch: ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ഇന്നിറങ്ങും. സൗത്ത് കൊറിയയാണ് ബ്രസീലിന്റെ എതിരാളികള്‍. ഗ്രൂപ്പ് ജിയില്‍ ഒന്നാമതയാണ് ബ്രസീല്‍ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗലിനെ പൊരുതി കീഴടിക്കിയാണ് സൗത്ത് കൊറിയയുടെ വരവ്.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന കാമറൂണിനോട് തോല്‍വി വഴങ്ങിയ കാനറികളായിരിക്കില്ല ഇന്ന് കളത്തിലുണ്ടാകുക. കരുത്ത് വീണ്ടെടുത്ത് സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ ആക്രമണത്തിന്റെ കുന്തമുനയാകും. പ്രതിയോഗികളെ ഓരോ നിമിഷവും ഭയപ്പെടുത്തുന്ന മുന്നേറ്റങ്ങള്‍ കാഴ്ചവയ്ക്കുന്ന യുവനിര തന്നെയാണ് ബ്രസീലിന്റെ കിരീടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അവസരങ്ങള്‍ ഒരു കുന്നോളം സൃഷ്ടിക്കാനായെങ്കിലും ആദ്യ പകുതിയില്‍ ഗോളെന്ന മോഹം അവശേഷിക്കുകയാണ്. സെര്‍ബിയക്കെതിരെ റിച്ചാര്‍ലിസണിന്റെ ഇരട്ടഗോളും സ്വിറ്റ്സര്‍ലന്‍ഡിനെതിരെ കാസിമീറോയുമാണ് ബ്രസീലിന്റെ രക്ഷകരായത്. എന്നാല്‍ ഇനിയുള്ള ഘട്ടങ്ങളില്‍ ഫിനിഷിങ്ങിലെ പോരായ്മകള്‍ തിരുത്താതെ മുന്നോട്ട് പോകാന്‍ റ്റിറ്റെയ്ക്കാകില്ല.
നെയ്മറും പ്രതിരോധതാരം ഡാനിലോയും ശാരീരികക്ഷമത വീണ്ടെടുത്തെങ്കിലും മറുവശത്ത് ഗബ്രിയേല്‍ ജീസസിനേയും അലക്സ് ടെല്ലെസിനേയും ബ്രസീലിന് നഷ്ടമായിട്ടുണ്ട്. അലക്സാന്‍ഡ്രൊ പരിക്കില്‍ നിന്ന് മുക്തനാകാത്തതും മുന്‍ ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയാണ്.
ബ്രസീല്‍ – സൗത്ത് കൊറിയ പ്രീ ക്വാര്‍ട്ടര്‍ മത്സരവിശദാംശങ്ങള്‍: Details of Brazil vs South Korea FIFA World Cup Pre Quarter Match Details
Brazil vs South Korea FIFA World Cup Pre Quarter Match Time: മത്സര സമയം?
ബ്രസീല്‍ – സൗത്ത് കൊറിയ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് ആരംഭിക്കും.
Where can watch Details of Brazil vs South Korea FIFA World Cup Pre Quarter Match Live Broadcasting: തത്സമയ സംപ്രേഷണം എവിടെ കാണാം?
ബ്രസീല്‍ – സൗത്ത് കൊറിയ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18-നില്‍ കാണാം.
Where can watch Details of Brazil vs South Korea FIFA World Cup Pre Quarter Match Live Streaming: ലൈവ് സ്ട്രീമിങ് എവിടെ കാണാം?
ബ്രസീല്‍ – സൗത്ത് കൊറിയ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയില്‍ കാണാം.