scorecardresearch
Latest News

FIFA World Cup 2022, Brazil vs Serbia Live Streaming; When & Where to watch: സാംബ താളത്തില്‍ പന്ത് തട്ടാന്‍ നെയ്മര്‍, ബ്രസീല്‍ ഇന്ന് സെര്‍ബിയക്കെതിരെ

സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയുടെ കണ്ണീര് വീണ ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ബ്രസീല്‍ സെര്‍ബിയയെ നേരിടുന്നത്

FIFA World Cup 2022, Brazil vs Serbia Live Streaming; When & Where to watch: സാംബ താളത്തില്‍ പന്ത് തട്ടാന്‍ നെയ്മര്‍, ബ്രസീല്‍ ഇന്ന് സെര്‍ബിയക്കെതിരെ
ഫൊട്ടോ-ഫേസ്ബുക്ക്/കോപ്പ

FIFA World Cup 2022, Brazil vs Serbia Live Streaming: When & Where to watch: 2022 ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ ബ്രസീലിന്റെ തേരോട്ടം ഇന്ന് ആരംഭിക്കും. ലോക റാങ്കിങ്ങില്‍ 21-ാം സ്ഥാനത്തുള്ള സെര്‍ബിയയാണ് ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരുടെ എതിരാളികള്‍. അര്‍ജന്റീനയുടെ കണ്ണീര് വീണ ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

പരിക്കിന്റെ പേടിയില്ലാതെ ഇറങ്ങുന്ന ചുരുക്കം ടീമുകളില്‍ ഒന്നാണ് ബ്രസീല്‍. അലക്സ് ടെല്ലെസ്, ആന്തണി, ബ്രൂണൊ തുടങ്ങിയ താരങ്ങള്‍ ശാരീരിക ക്ഷമത വീണ്ടെടുത്തുകഴിഞ്ഞു. ആലിസണ്‍ ബെക്കര്‍ തന്നെയാകും ഗോള്‍വല കാക്കുക. തിയാഗൊ സില്‍വ, മാര്‍ക്വിനോസ്, ഡാനിലൊ, അലക്സ് സാന്‍ഡ്രൊ എന്നിവര്‍ക്കായിരിക്കും പ്രതിരോധത്തിന്റെ ചുമതല.

മധ്യനിരയില്‍ കാസിമിറൊയ്ക്കൊപ്പം ലൂക്കാസ് പക്വേറ്റ നിര്‍ണായ പങ്കുവഹിക്കും. ഫ്രെഡിനേയും ഫാബിനോയേയും ബഞ്ചിലിരുത്താനാണ് സാധ്യത. നെയ്മര്‍, റാഫിന, വിനീഷ്യസ് ജൂനിയര്‍ ത്രയത്തിനായിരിക്കും കളിമെനയാനുള്ള ചുമതല. സ്ട്രൈക്കറായി റിച്ചാലീസണോ ഗ്രബ്രിയേല്‍ ജീസസൊ എത്തിയേക്കും.

ബ്രസീലിന്റെ മുന്നേറ്റനിരയെ പിടിച്ചുകെട്ടുക അത്ര എളുപ്പമാകില്ല സെര്‍ബിയക്ക്. വിനീഷ്യസും നെയ്മറും റിച്ചാലിസണുമെല്ലാം സീസണില്‍ അസാധ്യകുതിപ്പാണ് നടത്തുന്നത്. സ്റ്റാര്‍ ഫോര്‍വേര്‍ഡായ അലക്സാന്‍ഡര്‍ മിട്രോവിച്ചിന്റെ അഭാവത്തിലായിരിക്കും സെര്‍ബിയ ഇറങ്ങുക. സ്റ്റെഫാന്‍ മിട്രോവിച്ച, നിക്കോള മിലെന്‍ക്കോവിച്ച്, സ്ട്രാഹിഞ്ജ പാവ്ലോവിച്ച് എന്നിവരെ പ്രധാനികളാക്കി അഞ്ച് പേരെ അണിനിരത്തിയുള്ള പ്രതിരോധക്കോട്ടയാകും സെര്‍ബിയ തീര്‍ക്കുക.

ബ്രസീല്‍ – സെര്‍ബിയ മത്സരം വിശദാംശങ്ങള്‍: Details of Brazil vs Serbia FIFA World Cup Match

Brazil vs Serbia FIFA World Cup Match Time: മത്സര സമയം?

ബ്രസീല്‍ – സെര്‍ബിയ ലോകകപ്പ് മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് ആരംഭിക്കും.

Where can watch Brazil vs Serbia FIFA World Cup Match Live Broadcasting: തത്സമയ സംപ്രേഷണം എവിടെ കാണാം?

ബ്രസീല്‍ – സെര്‍ബിയ ലോകകപ്പ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18-നില്‍ കാണാം.

Where can watch Brazil vs Serbia FIFA World Cup Match Live Streaming: ലൈവ് സ്ട്രീമിങ് എവിടെ കാണാം?

ബ്രസീല്‍ – സെര്‍ബിയ ലോകകപ്പ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയില്‍ കാണാം.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 brazil vs serbia live streaming when where to watch