FIFA World Cup 2022, Brazil vs Croatia Quarter Final Live Streaming, When and Where to watch: ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ കളിയില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് എജൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
കളിമികവിന്റെ കണക്കെടുത്താല്‍ ബ്രസീലിന്റെ ഒപ്പം എത്തില്ല ഒരു ടീമും ഈ ലോകകപ്പില്‍. കാനറികള്‍ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തത് സൗത്ത് കൊറിയക്കെതിരായ പ്രീ ക്വാര്‍ട്ടറിലായിരുന്നു. കേവലം 36 മിനുറ്റിനുള്ളില്‍ നാല് ഗോളുകള്‍. ഫുട്ബോള്‍ ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രകടനമായിരുന്നു റ്റിറ്റെയുടെ കുട്ടികള്‍ കാഴ്ചവച്ചത്.
പരിചയമ്പന്നനും സൂപ്പര്‍ താരവുമായ നെയ്മര്‍ തന്നെയാണ് മുന്നേറ്റങ്ങള്‍ മെനയുന്നത്. വിനീഷ്യസ് ജൂനിയര്‍, റിച്ചാര്ലിസണ്, റഫീഞ്യ തുടങ്ങിയ യുവനിര ആക്രമണങ്ങളുടെ കുന്തമുനയാകും. ലോകകപ്പില്‍ റിച്ചാര്‍ലിസണിന്റെ പേരില്‍ ഇതിനോടകം തന്നെ മൂന്ന് ഗോളുകളുണ്ട്. മധ്യനിര കാക്കാന്‍ കാസിമിറൊ, ലൂക്കാസ് പക്വേറ്റ എന്നിവരായിരിക്കും.
തിയാഗൊ സില്‍വ, ഡാനിലൊ, മിലിറ്റാവൊ, മാര്‍ക്വിനസ്, ആലിസണ് ബെക്കര്‍ എന്നിവരാണ് കാനറിപ്പടയുടെ കൂടിന് സംരക്ഷണമൊരുക്കുന്നത്. ഇവരെ മറികടന്ന് ഗോള്‍ വീഴ്ത്താന്‍ ക്രൊയേഷ്യന്‍ നിര അല്‍പ്പം വിയര്‍ക്കും. ബ്രസീലിന്റെ മുന്നേറ്റങ്ങളെ എങ്ങനെ ലൂക്ക മോഡ്രിച്ചിന്റെ പ്രതിരോധനിര നേരിടുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലെ ഫോം പരിഗണിച്ചാല്‍ കാനറികളെ പിടിച്ചുകെട്ടുക അസാധ്യം.
കാനറികളെ പറക്കാന്‍ വിടാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്തം ജുറാനോവിച്ച്, ലോവ്രെന്, ഗ്വാര്‍ഡിയോള്‍, സോസ എന്നിവര്‍ക്കാണ്. കോട്ട എത്രത്തോളം സുരക്ഷിതമോ അത്രത്തോളമായിരിക്കും ക്രൊയേഷ്യയുടെ സാധ്യതകളും. ലൂക്ക മോഡ്രിച്ചിന്റെ അപ്രതീക്ഷിത ലോങ് റെയ്ഞ്ചറുകളിലും ക്രൊയേഷ്യക്ക് പ്രതീക്ഷ അര്‍പ്പിക്കാം.
ബ്രസീല്‍ – ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവിശദാംശങ്ങള്‍: Details of Brazil vs Croatia FIFA World Cup Quarter Final Match Details
Brazil vs Croatia FIFA World Cup Quarter Final Match Time: മത്സര സമയം?
ബ്രസീല്‍ – ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ആരംഭിക്കും.
Where can watch Details of Brazil vs Croatia FIFA World Cup Quarter Final Match Live Broadcasting: തത്സമയ സംപ്രേഷണം എവിടെ കാണാം?
ബ്രസീല്‍ – ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18-നില് കാണാം.
Where can watch Details of Brazil vs Croatia FIFA World Cup Quarter Final Match Live Streaming: ലൈവ് സ്ട്രീമിങ് എവിടെ കാണാം?
ബ്രസീല്‍ – ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയില്‍ കാണാം.