FIFA World Cup 2022: Brazil vs Cameroon Live Streaming, When & Where to watch: സെര്‍ബിയയോടും (2-0), സ്വിറ്റ്സര്‍ലന്‍ഡിനോടും (1-0) നേടിയ ഉജ്വല ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ബ്രസീല്‍ ഇന്നിറങ്ങും. കാമറൂണാണ് മുന്‍ ചാമ്പ്യന്മാരുടെ എതിരാളികള്‍. ജയത്തോടെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുക എന്ന ലക്ഷ്യമായിരിക്കും കാനറികള്‍ക്കുള്ളത്.
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച പശ്ചാത്തലത്തില്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് പരിശീലകന് റ്റിറ്റെ മുതിര്‍ന്നേക്കാം. സൂപ്പര്‍ താരങ്ങളെ പുറത്തിരിത്തിയാകും കാമറൂണിനെതിരെ ബ്രസീല്‍ കളത്തിലെത്തുക. നെയ്മര്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യമുള്ളതിനാല്‍ എതിരാളികളുടെ ലക്ഷ്യം വിനീഷ്യസ് ജൂനിയറാകും. വിനീഷ്യസിന് വിശ്രമം അനുവദിക്കാനുള്ള സാധ്യതയുണ്ട്.
മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാതെയായിരുന്നു ബ്രസീല്‍ ടീമിന്റെ കഴിഞ്ഞ ദിവസത്തെ പരിശീലനം. എന്നാല്‍ റ്റിറ്റെ ടീമില്‍ ചില പരീക്ഷണങ്ങള്‍ക്ക് നടത്തുന്നതിനാലാണ് ഇത്തരമൊരു നടപടി ബ്രസീലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോളി ആലിസണ് ബെക്കറിനുള്പ്പടെ കാമറൂണിനെതിരെ വിശ്രമം നല്‍കിയേക്കും.
ബ്രസീലിന്റെ സാധ്യത ഇലവന്
എഡേഴ്സണ് (ഗോളി); ഡാനി ആല്‍വസ്, മിലിറ്റാവോ, ബ്രെമര്‍, ടെല്ലസ് (പ്രതിരോധ നിര): ഫാബിഞ്ഞ്യൊ, ഫ്രെഡ്/ഗുമേരസ്, റോഡ്രിഗോ/റിബെയ്റൊ (മധ്യനിര); മാര്‍ട്ടിനെല്ലി, പെഡ്രൊ/ഗ്രബ്രിയേല്‍ ജീസസ്, ആന്തണി.
ബ്രസീല്‍ – കാമറൂണ്‍ മത്സരം വിശദാംശങ്ങള്‍: Details of Brazil vs Cameroon FIFA World Cup Match
Brazil vs Cameroon FIFA World Cup Match Time: മത്സര സമയം?
ബ്രസീല്‍ – കാമറൂണ്‍ ലോകകപ്പ് മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് ആരംഭിക്കും.
Where can watch Details of Brazil vs Cameroon FIFA World Cup Match Live Broadcasting: തത്സമയ സംപ്രേഷണം എവിടെ കാണാം?
ബ്രസീല്‍ – കാമറൂണ്‍ ലോകകപ്പ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18-നില് കാണാം.
Where can watch Details of Brazil vs Cameroon FIFA World Cup Match Live Streaming: ലൈവ് സ്ട്രീമിങ് എവിടെ കാണാം?
ബ്രസീല്‍ – കാമറൂണ്‍ ലോകകപ്പ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയില്‍ കാണാം.