scorecardresearch
Latest News

FIFA World Cup 2022: ഉറുഗ്വെയ്‌ക്കെതിരെ വീറോടെ കൊറിയ; മത്സരം ഗോള്‍രഹിത സമനിലയില്‍

കൊറിയന്‍ താരങ്ങളുടെ വേഗതയെ തോല്‍പ്പിക്കാന്‍ ലൂയിസ് സുവാരസിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല

FIFA World Cup 2022: ഉറുഗ്വെയ്‌ക്കെതിരെ വീറോടെ കൊറിയ; മത്സരം ഗോള്‍രഹിത സമനിലയില്‍

FIFA World Cup 2022: ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലെ ദക്ഷിണ കൊറിയ- ഉറുഗ്വെ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. അതിവേഗതയുടെ കരുത്തില്‍ മത്സരത്തില്‍ തുടക്കം മുതല്‍ ആധിപത്യം കൊറിയക്കായിരുന്നു. കൊറിയന്‍ താരങ്ങളുടെ വേഗതയെ തോല്‍പ്പിക്കാന്‍ ലൂയിസ് സുവാരസിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. മുന്നില്‍ കിട്ടിയ ഗോള്‍ അവസരങ്ങളെല്ലാം തട്ടി അകറ്റിയതാണ് ഉറുഗ്വെക്ക് തിരിച്ചടിയായത്.

ഗ്രൂപ്പ് ജി യില്‍ കാമറൂണിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡിന് വിജയം. രണ്ടാം പകുതിയിലായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിനായി വിജയ ഗോള്‍ പിറന്നത്. സ്വിറ്റ്സര്‍ലന്‍ഡ് 48ാം മനിറ്റില്‍ മുന്നിലെത്തുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ കാമറൂണാണ് ആക്രമിച്ച് കളിച്ചത്. എന്നാല്‍ മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. പത്താം മിനിറ്റില്‍ ഗോളെന്ന് ഉറച്ച കാമറൂണിന്റെ നീക്കത്തെ സ്വിസ് ഗോള്‍കീപ്പര്‍ തട്ടി അകറ്റിയതും തിരിച്ചടിയായി.

യൂറൊ കപ്പില്‍ ക്വാര്‍ട്ടറില്‍ എത്തിയതിന്റെ ആത്മവിശ്വാസം സ്വിറ്റ്സര്‍ലന്‍ഡ് ഇറങ്ങിയത്. മറുവശത്ത് ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനം നേടിയാണ് കാമറൂണിന്റെ വരവ്. മുറത് യാകിന്റെ കീഴില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്വിറ്റ്സര്‍ലന്‍ഡ് തോല്‍വി അറിഞ്ഞിട്ടില്ല. എന്നാല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന് ശേഷം കളിച്ച അഞ്ച് കളിയില്‍ ഒന്നല്‍ മാത്രമാണ് കാമറൂണിന് ജയിക്കാനായത്.

ഫൊട്ടോ: രഞ്ജിത്ത് മാത്യു
ഫൊട്ടോ: രഞ്ജിത്ത് മാത്യു

ലോകകപ്പില്‍ ഇന്ന് ആരാധകര്‍ കാത്തിരുന്ന ദിവസം. സൂപ്പര്‍ താരങ്ങളായ നെയ്മര്‍ നയിക്കുന്ന ബ്രസീലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഇന്ന് കളത്തിലിറങ്ങും. ബ്രസീലിന് സെര്‍ബിയയും പോര്‍ച്ചുഗലിന് ഖാനയുമാണ് എതിരാളികള്‍. മറ്റൊരു മത്സരം ഉറുഗ്വായ് സൗത്ത് കൊറിയയേയും നേരിടും. മത്സരവിവരങ്ങള്‍ പരിശോധിക്കാം.

പോര്‍ച്ചുഗല്‍ – ഘാന (ഗ്രൂപ്പ് എച്ച്)

അവസാന ലോകകപ്പില്‍ മികവ് കാട്ടി മടങ്ങുക എന്ന ലക്ഷ്യമായിരിക്കും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക്. പക്ഷെ താരത്തിന്റെ ഫോം തന്നെയാണ് പോര്‍ച്ചുഗലിന് തിരിച്ചടിയാകുക. സീസണില്‍ രണ്ട് തവണ മാത്രമാണ് താരം ഇതുവരെ ലക്ഷ്യം കണ്ടത്. ക്രിസ്റ്റ്യാനൊയെ മാത്രം ആശ്രയിക്കുന്ന ഒരു ടീമല്ല നിലവില്‍ പോര്‍ച്ചുഗല്‍. ബ്രൂണൊ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡൊ സില്‍വ, ജാവൊ ഫെലിക്സ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ പറങ്കിപ്പടയ്ക്കുണ്ട്. ലോകകപ്പ് ചരിത്രത്തിലെ തന്നെ സന്തുലിതമായ നിരയുമായാണ് പോര്‍ച്ചുഗല്‍ ഇത്തവണയെത്തുന്നത്. പോര്‍ച്ചുഗല്‍ മുന്‍നിരയെ തടയാന്‍ ഘാനയ്ക്ക് എത്രമാത്രം കഴിയുമെന്നാണ് അറിയേണ്ടത്. സ്റ്റേഡിയം 974-ല്‍ രാത്രി ഒന്‍പതരയ്ക്കാണ് മത്സരം.

ബ്രസീല്‍ – സെര്‍ബിയ (ഗ്രൂപ്പ് ജി)

ആറാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബ്രസീലിന് അനിവാര്യം നല്ല തുടക്കമാണ്. ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കണമെങ്കില്‍ റ്റിറ്റെയ്ക്കും കൂട്ടര്‍ക്കും സെര്‍ബിയക്കെതിരെ വിജയം വേണം. താരതമ്യേന ദുര്‍ബലരായ ടീമുകള്‍ വമ്പന്മാരെ അട്ടിമറിക്കുന്നത് ഇതിനോടകം തന്നെ ഫുട്ബോള്‍ ലോകം കണ്ടു കഴിഞ്ഞു. അതുകൊണ്ട് സെര്‍ബിയയെ വിലകുറച്ച് കാണാന്‍ ബ്രസീല്‍ തയാറായേക്കില്ല. ആക്രമണ ഫുട്ബോളില്‍ സാംബ താളം ചാലിച്ചുള്ള കാനറികളുടെ കളിയില്‍ എത്ര ഗോള്‍ വീഴുമെന്ന് കണ്ടറിയാം. ടീം തിരഞ്ഞെടുപ്പില്‍ റ്റിറ്റെ അല്‍പ്പം വിഷമിക്കുമെന്ന് തീര്‍ച്ചയാണ്. പേപ്പറിലെ കരുത്ത് കളത്തിലും പുറത്തെടുക്കാനായാല്‍ ആദ്യം ജയം ബ്രസീലിന് നേടാം. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 നാണ് മത്സരം.

Where to watch live streaming and broadcasting of World Cup matches today? ഇന്നത്തെ ലോകകപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ്ങും സംപ്രേഷണവും എവിടെ കാണാം?

ഇന്നത്തെ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്പോര്‍ട്ട്സ് 18-നില്‍ കാണാന്‍ സാധിക്കുന്നതാണ്. ലൈവ് സ്ട്രീമിങ് വൂട്ട് ആപ്ലിക്കേഷനിലും ജിയൊ ടിവിയിലും ലഭ്യമാണ്.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 brazil portugal uruguay to begin world cup campaign today