FIFA World Cup 2022: Argentina vs Poland Live Streaming, When & Where to watch: ഫിഫ ലോകകപ്പ് 2022 ന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്ന് അര്‍ജന്റീന. ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി. അലക്സിസ് അലിസ്റ്റര്‍ (46), ജൂലിയന്‍ ആലവാരസ് (67) എന്നിവരാണ് സ്കോറര്‍മാര്‍. ജയത്തോടെ ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് അര്‍ജന്റീന അവസാന 16-ലേക്ക് കടന്നത്.
പോളണ്ടിന് കളത്തില്‍ ഇടം കൊടുക്കാതെയായിരുന്നു അര്‍ജന്റീനയുടെ വിജയം. പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം സമ്പൂര്‍ണ ആധിപത്യം. 74 ശതമാനം പന്തടക്കത്തില്‍ 23 ഷോട്ടുകള്‍. ഇതില്‍ 12 എണ്ണവും ഓണ്‍ ടാര്‍ഗറ്റും. പോളണ്ട് നിരയുടെ ഷോട്ടുകള്‍ കേവലം നാലെണ്ണം മാത്രമായിരുന്നു. ഒന്നുപോലും ടാര്ഗറ്റിലെത്തിക്കാനും കഴിഞ്ഞില്ല.
ഗോള്‍ വീഴുമെന്ന് ഓരോ നിമിഷവും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു മെസിപ്പടയുടെ കളി. 38-ാം മിനിറ്റില്‍ മെസി പെനാലിറ്റി പാഴാക്കിയപ്പോള്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണോയെന്ന് ആരാധകര്‍ വിചാരിച്ചിട്ടുണ്ടാകും. എന്നാല്‍ ആദ്യ പകുതിയുടെ അധികസമയത്ത് മോളിനയുടെ അളന്നു മുറിച്ചുള്ള പാസ് അലിസ്റ്റിര് വലയിലേക്ക് വഴിതിരിച്ചുവിട്ടു.
67-ാം മിനുറ്റില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഗോള്‍ മധുരം. എന്‍സൊ ഫെര്‍ണാണ്ടസിന്റെ കുറിയ പാസ് സ്വീകരിച്ച ആല്‍വാരസ് ബോക്സിന്റെ വലതു മൂലയിലേക്ക് തൊടുത്ത ഷോട്ടാണ് അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തിയത്. വീണ്ടും അര്‍ജന്റീന ഗോളിനായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.
അര്‍ജന്റീന – പോളണ്ട് മത്സരം വിശദാംശങ്ങള്‍: Details of Argentina vs Poland FIFA World Cup Match
Argentina vs Poland FIFA World Cup Match Time: മത്സര സമയം?
അര്‍ജന്റീന – പോളണ്ട് ലോകകപ്പ് മത്സരം ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് ആരംഭിക്കും.
Where can watch Argentina vs Poland FIFA World Cup Match Live Broadcasting: തത്സമയ സംപ്രേഷണം എവിടെ കാണാം?
അര്‍ജന്റീന – പോളണ്ട് ലോകകപ്പ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18-നില് കാണാം.
Where can watch Argentina vs Poland FIFA World Cup Match Live Streaming: ലൈവ് സ്ട്രീമിങ് എവിടെ കാണാം?
അര്‍ജന്റീന – പോളണ്ട് ലോകകപ്പ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയില്‍ കാണാം.