scorecardresearch

FIFA World Cup 2022: Argentina vs Mexico Live Streaming, When & Where to watch: അര്‍ജന്റീനയ്ക്ക് ഇന്ന് മെക്സിക്കൊ പരീക്ഷ, ജയിക്കണം; മത്സരവിവരങ്ങള്‍

താരതമ്യേനെ ദുര്‍ബലരായ സൗദി അറേബ്യക്കെതിരെ പെരുമക്കൊത്ത് പോരാടാന്‍ മത്രമല്ല അര്‍ജന്റീനയ്ക്ക് കഴിയാതെ പോയത്. സൗദി താരങ്ങള്‍ ബോക്സിലേക്ക് ഇരച്ചു കയറിയപ്പോള്‍ അര്‍ജന്റീനന്‍ പ്രതിരോധനിരയുടെ വിള്ളലുകള്‍ ഫുട്ബോള്‍ ലോകം കണ്ടു.

FIFA World Cup 2022: Argentina vs Mexico Live Streaming, When & Where to watch: അര്‍ജന്റീനയ്ക്ക് ഇന്ന് മെക്സിക്കൊ പരീക്ഷ, ജയിക്കണം; മത്സരവിവരങ്ങള്‍
Photo: Facebook/ Leo Messi

FIFA World Cup 2022: Argentina vs Mexico Live Streaming, When & Where to watch: ഗ്രൂപ്പ് സിയിലെ ആദ്യം മത്സരത്തില്‍ സൗദി അറേബ്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞ ലുസൈല്‍ സ്റ്റേഡിയത്തില്‍ ജീവന്‍ മരണ പോരാട്ടത്തിന് അര്‍ജന്റീന ഇന്നിറങ്ങും. മെക്സിക്കൊയാണ് ലയണല്‍ മെസിയുടെ ലോകകപ്പ് ഭാവികള്‍ നിര്‍ണയിക്കുന്ന മത്സരത്തിലെ എതിരാളികള്‍. ജയമല്ലാതെ മറ്റൊരു ഫലം രണ്ടാം മത്സരത്തിനിറങ്ങുന്ന അര്‍ജന്റീന മുന്നില്‍ ഉണ്ടാകില്ല.

താരതമ്യേനെ ദുര്‍ബലരായ സൗദി അറേബ്യക്കെതിരെ പെരുമക്കൊത്ത് പോരാടാന്‍ മത്രമല്ല അര്‍ജന്റീനയ്ക്ക് കഴിയാതെ പോയത്. സൗദി മുന്നേറ്റ നിരയെ അത്ര കണ്ട് പേടിക്കാതിരുന്ന പ്രതിരോധ നിരയായിരുന്നു ടീമിനു തിരിച്ചടിയായത്. സൗദി താരങ്ങള്‍ ബോക്സിലേക്ക് ഇരച്ചു കയറിയപ്പോള്‍ അര്‍ജന്റീനന്‍ പ്രതിരോധനിരയുടെ വിള്ളലുകള്‍ ഫുട്ബോള്‍ ലോകം കണ്ടു.

പ്രതീക്ഷിച്ച തുടക്കം ലഭിക്കാത്ത മെസിപ്പടയ്ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയം നേടിയാല്‍ ആത്മവിശ്വാസത്തോടെ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ കഴിയും. ടീമില്‍ അടിമുടി മാറ്റങ്ങളുണ്ടായേക്കുമെന്ന സൂചനകള്‍ സൗദിയോടേറ്റ തോല്‍വിക്ക് പിന്നാലെ ഉയര്‍ന്നിരുന്നു. ലയണല്‍ സ്കലോണിയുടെ തന്ത്രങ്ങള്‍ നിര്‍ണായക മത്സരത്തില്‍ എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

മറുവശത്ത് കരുത്തരായ പോളണ്ടിനെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വസം മെക്സിക്കൊയ്ക്ക് ഉണ്ടാകും. അര്‍ജന്റീനയെപ്പോലെ തന്നെ മെക്സിക്കൊയ്ക്കും മത്സരം നിര്‍ണായകമാണ്. തോല്‍വി വഴങ്ങിയാല്‍ ലോകകപ്പ് സാധ്യതകള്‍ മങ്ങും. മെസിയേയും കൂട്ടരേയും പിടിച്ചുകെട്ടാനായാല്‍ മെക്സിക്കൊയ്ക്ക് തല ഉയര്‍ത്തി നില്‍ക്കാം.

അര്‍ജന്റീന – മെക്സിക്കൊ മത്സരം വിശദാംശങ്ങള്‍: Details of Argentina vs Mexico FIFA World Cup Match

Argentina vs Mexico FIFA World Cup Match Time: മത്സര സമയം?

അര്‍ജന്റീന – മെക്സിക്കൊ ലോകകപ്പ് മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് ആരംഭിക്കും.

Where can watch Argentina vs Mexico FIFA World Cup Match Live Broadcasting: തത്സമയ സംപ്രേഷണം എവിടെ കാണാം?

അര്‍ജന്റീന – മെക്സിക്കൊ ലോകകപ്പ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18-നില്‍ കാണാം.

Where can watch Argentina vs Mexico FIFA World Cup Match Live Streaming: ലൈവ് സ്ട്രീമിങ് എവിടെ കാണാം?

അര്‍ജന്റീന – മെക്സിക്കൊ ലോകകപ്പ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയില്‍ കാണാം.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 argentina vs mexico live streaming when where to watch