FIFA World Cup 2022: Argentina vs Australia Pre Quarter Live Streaming, When & Where to watch: ലോകകപ്പ് സ്വപ്നങ്ങളിലേക്ക് ഒരു പടി കൂടി അടുക്കാന്‍ അര്‍ജന്റീന ഇന്നിറങ്ങും. പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയാണ് മുന്‍ ചാമ്പ്യന്മാരുടെ എതിരാളികള്‍.
ആദ്യ മത്സരത്തില്‍ സൗദി അറേബ്യയയോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് മെസിപ്പട ടൂര്‍ണമെന്റ് തുടങ്ങിയത്. എന്നാല്‍ മെക്സിക്കോയോട് പൊരുതി നേടിയ വിജയം പോളണ്ടിനെ കീഴടക്കിയതുമെല്ലാം അവസാന പതിനാറിലേക്ക് എത്താന്‍ തുണയായി.
12 ലോകകപ്പുകളില്‍ 11-ാം തവണയാണ് അര്‍ജന്റീന നോക്കൗട്ടില്‍ കടക്കുന്നത്. ഇത്തവണ കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ് അര്‍ജന്റീന. എന്നാല്‍ കേവലം രണ്ട് ദിവസത്തെ മാത്രം ഇടവേളയ്ക്ക് ശേഷമാണ് ടീം പ്രീ ക്വാര്‍ട്ടര്‍ പോരിനെത്തുന്നത്.
മെസിയുടെ ചുമലിലാണ് ടീം പ്രതീക്ഷയര്പ്പിച്ചിരിക്കുന്നതെങ്കിലും നിരവധി യുവതാരങ്ങളും പരിശീലകന് ലയണല്‍ സ്കലോണിയുടെ ആയുധപ്പുരയിലെ പ്രധാന അസ്ത്രങ്ങളായുണ്ട്. മാക് അലിസ്റ്റര്‍, ആല്‍വാരസ്, എന്‍സൊ ഫെര്‍ണാണ്ടസ് എന്നിവരാണത്.
പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ അര്‍ജന്റീന മറികടക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. എങ്കില്‍ ക്വാര്‍ട്ടറില്‍ ടീമിനെ കാത്തിരിക്കുന്നത് നെതര്‍ലന്‍ഡ്സ് – അമേരിക്ക മത്സരത്തിലെ വിജയികളാവും.
അര്‍ജന്റീന – ഓസ്ട്രേലിയ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരവിശദാംശങ്ങള്‍: Details of Argentina vs Australia FIFA World Cup Pre Quarter Match
Argentina vs Australia FIFA World Cup Pre Quarter Match Time: മത്സര സമയം?
അര്‍ജന്റീന – ഓസ്ട്രേലിയ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരം ഡിസംബര്‍ നാലിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് ആരംഭിക്കും.
Where can watch Argentina vs Australia FIFA World Cup Pre Quarter Match Live Broadcasting: തത്സമയ സംപ്രേഷണം എവിടെ കാണാം?
അര്‍ജന്റീന – ഓസ്ട്രേലിയ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18-നില് കാണാം.
Where can watch Argentina vs Australia FIFA World Cup Pre Quarter Match Live Streaming: ലൈവ് സ്ട്രീമിങ് എവിടെ കാണാം?
അര്‍ജന്റീന – ഓസ്ട്രേലിയ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയില്‍ കാണാം.