FIFA World Cup 2022: ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീനയെത്തിയപ്പോള്‍ അതിന്റെ അമരത്ത് പ്രതീക്ഷിച്ചതുപോലെ തന്നെ സാക്ഷാല്‍ ലയണല്‍ മെസിയുമുണ്ട്. ഗോള്‍ അടിച്ചും അടിപ്പിച്ചും അര്‍ജന്റീനയുടെ എഞ്ജിനായാണ് മെസി കളത്തിലുള്ളത്. ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും മൂന്ന് അസിസ്റ്റുകളുമാണ് താരത്തിന്റെ പേരിലുള്ളത്. 18 ഗോളവസരങ്ങളും മെസി സൃഷ്ടിച്ചു.
കലാശപ്പോരില്‍ ഫ്രാന്‍സിനെ നേരിടുമ്പോള്‍ മെസിയുടെ ഇടംകാല്‍ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ ആരാധകര്‍. തന്റെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് മെസി സെമി ഫൈനലിന് ശേഷം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഫൈനലിലെ ഓരോ മെസി നിമിഷങ്ങളും ഫുട്ബോള്‍ ആരാധകര്‍ക്ക് ഏറെ വൈകാരികമായിരിക്കും. ഖത്തറില്‍ ഇതുവരെ മെസി നേടിയ ഗോളുകള്‍ കാണാം.
1.ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ മെസി തന്റെ അക്കൗണ്ട് തുറന്നു. പെനാലിറ്റിയിലൂടെയായിരുന്നു മെസിയുടെ ഗോള്‍ നേട്ടം.
2.ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും മെസിയുടെ കാലുകള്‍ പിഴച്ചില്ല. ബോക്സിന് പുറത്ത് നിന്ന് താരം തൊടുത്ത ഷോട്ട് അതിവേഗം വലയിലെത്തി.
3.പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു മെസിയുടെ മൂന്നാം ഗോള്‍. അതിഗംഭീര ടീം പ്ലെയായിരുന്നു ഗോളിലേക്ക് നയിച്ചത്. ലോകകപ്പ് നോക്കൗട്ടിലെ മെസിയുടെ ആദ്യ ഗോളും ഇത് തന്നെ.
4.ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെതിരെയും മെസിയുടെ ഇടംകാലിന് പിഴച്ചില്ല. ലോകകപ്പിലെ നാലാം ഗോല്‍ നേടിയത് പെനാലിറ്റിയിലൂടെ.
5.ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിലാണ് മെസി അഞ്ചാം ഗോള്‍ പിറന്നത്. നിര്‍ണായക പെനാലിറ്റി വലയിലെത്തിച്ചായിരുന്നു നേട്ടം. മെസിയുടെ ഗോളിന് ശേഷം ക്രൊയേഷ്യയ്ക്ക് താളം തെറ്റുകയായിരുന്നു മത്സരത്തില്‍.