പാരിസ്: ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അര്‍ജന്റീനന്‍ താരവും ലോകകപ്പ് ജേതാവുമായ ലയണല്‍ മെസിയെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തു. സ്പെയിനിന്റെ അലക്സിയ പുട്ടെല്ലസാണ് വനിത താരം. തുടര്‍ച്ചയായ രണ്ടാം തവണയാണ് പുട്ടെല്ലസ് അവാര്‍ഡ് നേടുന്നത്.
ഫ്രാന്‍സിന്റെ കരീം ബെന്‍സിമ, കിലിയന്‍ എംബാപെ എന്നിവരെ പിന്തള്ളിയാണു മെസിയുടെ നേട്ടം. 14 വര്‍ഷത്തിനിടെ ഏഴാം തവണയാണു മെസിക്കു ഫിഫ പുരസ്കാരം ലഭിക്കുന്നത്.
അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച ലയണല്‍ സ്കലോണിയാണു പോയവര്‍ഷത്തെ മികച്ച പരിശീലകന്‍. കാര്‍ലൊ ആഞ്ചലോട്ടി (റയല്‍ മാഡ്രിഡ്), പെപ് ഗ്വാര്‍ഡിയോള (മാഞ്ചസ്റ്റര്‍ സിറ്റി) എന്നിവരാണു പട്ടികയിലുണ്ടായിരുന്നു മറ്റു പരിശീലകര്‍.
വനിതകളുടെ യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിക്കാന്‍ സഹായിച്ച സരീന വീഗ്മാനാണു വനിത പരിശീലകയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.
അര്‍ജന്റീനയുടെ എമിലിയാനൊ മാര്‍ട്ടിനസാണു പുരുഷ വിഭാഗത്തില്‍ മികച്ച ഗോളി. മാരി ഇയപ്സാണ് (ഇംഗ്ലണ്ട്) വനിതകളില്‍ പുരസ്കാരം നേടിയത്.