തിരിച്ചു തന്നൂടെ അവനെ ഞങ്ങള്‍ക്ക്?; പ്രായം തളര്‍ത്താത്ത പോരാട്ടവുമായി ബെക്കാം

ഇപ്പോഴത്തെ യുണൈറ്റഡ് ടീമിന്റെ മോശം പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ പഴയ താരങ്ങള്‍ ഇപ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ആരാധകര്‍ പറയുന്നു

David Bekham ഡേവിഡ് ബെക്കാം,, Manchester United,മാഞ്ചസ്റ്റർ യുണെെറ്റഡ്, Bekham Manu, Manchester legends vs Bayern Munich Legends, ie malayalam,

മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡില്‍ ആ ചുവന്ന കുപ്പായത്തില്‍ ഒരിക്കല്‍ കൂടി ബെക്കാം ഇറങ്ങിയപ്പോള്‍ വികാരഭരിതരായി ആരാധകര്‍. ബയേണ്‍ മ്യൂണിക്കിന്റേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും ഇതിഹാസ താരങ്ങള്‍ ഒരിക്കല്‍ കൂടി ഏറ്റുമുട്ടാനായാണ് ഓള്‍ഡ് ട്രാഫോഡിലെത്തിയത്. 1999 ല്‍ കിരീടം നേടിയ ടീമിലെ താരങ്ങളാണ് പ്രദര്‍ശന മത്സരത്തില്‍ കളിച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ പുനവാരിഷ്‌കാരമായിരുന്നു മത്സരം.

Manchester United, Bayern Munich, Manchester United legends vs Bayern legends, David Beckham, Sir Alex Ferguson, Old Trafford, 1999 Treble reunion match, football news

മത്സരത്തിലെ പ്രകടനം കണ്ട യുണൈറ്റഡ് ആരാധകരെല്ലാം പറയുന്നത് ബെക്കാമിനെ കുറിച്ചാണ്. 44-ാം വയസിലും യാതൊരു മാറ്റവുമില്ലാതെ പഴയ കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലായിരുന്നു ബെക്കാമിന്റെ പ്രകടനം. ഇതോടെ ബെക്കാമിനെ തിരികെ കൊണ്ടു വരണമെന്നു വരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.

ഇപ്പോഴത്തെ യുണൈറ്റഡ് ടീമിന്റെ മോശം പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ പഴയ താരങ്ങള്‍ ഇപ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. ആഷ്‌ലി യങ്ങിനെയാണ് മിക്കവരും പരിഹസിക്കുന്നത്.

മൈതാനത്ത് ഡേവിഡ് ബെക്കാം, പീറ്റര്‍ ഷ്‌മെക്കേല്‍, ഗാരി നെവില്‍, പോള്‍ സ്‌കോസ്, ഒലേ സോള്‍ഷെയര്‍ തുടങ്ങിയ ഇതിഹാസങ്ങള്‍ അണിനിരന്നപ്പോള്‍ ഡഗ് ഔട്ടില്‍ സാക്ഷാല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനും. 1999 ലെ ട്രെഡിബിള്‍ കിരീട നേട്ടത്തിന്റെ 20-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് മത്സരം നടത്തിയത്.

Manchester United, Bayern Munich, Manchester United legends vs Bayern legends, David Beckham, Sir Alex Ferguson, Old Trafford, 1999 Treble reunion match, football news

അന്ന് ഫൈനലില്‍ ബയേണിനെതിരെ ഗോള്‍ നേടിയ സോള്‍ഷെയര്‍ ഇത്തവണയും ഗോള്‍ നേടി. പിന്നാലെ യോര്‍ക്കും നിക്കിയും സാഹയും ബെക്കാമും ഗോള്‍ അടിച്ചു. തിരിച്ച് ഒരു ഗോള്‍ പോലും മ്യൂണിക്ക് താരങ്ങള്‍ക്ക് അടിക്കാനായില്ല.

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: David bekham shines as manchester united pump in five goals against bayern munich in 1999 treble reunion

Next Story
വിഡ്ഢി, ബോധമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ?; ഗംഭീറിനെതിരെ തുറന്നടിച്ച് അഫ്രീദിSahid Afridi, Gautam Gambhir, afridi gambhir clash, india vs pakistan world cup, pulwama terror attack, junaid khan, afridi on junaid khan, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com