Latest News

വിജയഗോളും ആഘോഷവും, പിന്നാലെ വില്ലനായി വാര്‍; റൊണാള്‍ഡോയുടെ നിരാശ

60-ാം മിനിറ്റിലാണ് റൊണാള്‍ഡൊ കളത്തിലെത്തിയത്

Cristiano Ronaldo, Juventus, Football

മിലാന്‍: ഉദിനീസിനെതിരായ സീസണിലെ ആദ്യ മത്സരം സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കും നിരാശയുടേതായിരുന്നു. കിരീടം തിരിച്ചു പിടിക്കാനുള്ള പടയോട്ടത്തിന്റെ തുടക്കത്തില്‍ തന്ന യുവന്റസ് സമനില വഴങ്ങി. മുന്‍ ചാമ്പ്യന്മാര്‍ വിജയം ഉറപ്പിച്ചെങ്കിലും വാര്‍ തിരിച്ചെടുക്കുകയായിരുന്നു മൂന്ന് പോയിന്റുകള്‍.

60-ാം മിനിറ്റിലാണ് റൊണാള്‍ഡൊ കളത്തിലെത്തിയത്. താരം പകരക്കാരനായി ഇറങ്ങുമ്പോള്‍ യുവന്റസ് 2-1 എന്ന സ്കോറില്‍ മുന്നില്‍. എന്നാല്‍ 83-ാം മിനിറ്റില്‍ ജെറാഡിലൂടെ ഉദിനീസ് ഒപ്പമെത്തി. പിന്നീട് വിജയഗോളിനായുള്ള യുവന്റസിന്റെ പോരാട്ടമായിരുന്നു മൈതാനത്ത്.

മത്സരത്തിന്റെ അധിക സമയത്ത് ശ്രമങ്ങള്‍ക്ക് ഫലമുണ്ടായി. ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ ഹെഡര്‍ വലയിലെത്തി. വിജയഗോളിന് പിന്നാലെ തനത് ശൈലിയില്‍ ജേഴ്സി ഊരി ആഘോഷം. സീസണിന്റെ തുടക്കത്തില്‍ അവസാന നിമിഷത്തില്‍ നേടിയ ജയത്തിന്റെ ആവേശം യുവന്റസ് താരങ്ങള്‍ക്കുണ്ടായിരുന്നു.

അധികം ആയുസുണ്ടായില്ല ആഘോഷങ്ങള്‍ക്ക്. ജേഴ്സിയൂരിയതിന് റൊണാള്‍ഡോയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ ഓഫ് സൈഡ് പരിശോധന. വാറില്‍ റൊണാള്‍ഡോയുടെ കൈകള്‍ ഉദിനീസ് താരത്തിനേക്കാള്‍ ഒരു ഇഞ്ച് മുന്നിലായിരുന്നു. ഗോള്‍ നിഷേധിച്ചു. തലയില്‍ കൈവെച്ചിരിക്കുന്ന താരത്തെയാണ് പിന്നാലെ മൈതാനത്ത് കണ്ടത്.

Also Read: സിറ്റിക്കും ലിവര്‍പൂളിനും ജയം; ബാഴ്സലോണയ്ക്ക് സമനില

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Cristiano ronaldo and juventus had a hard start to the season

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express