റിയോ ഡി ജനീറോ: ചിലെയെ തകര്‍ത്ത് ഉറുഗ്വായ് ഗ്രൂപ്പ് സിയില്‍ ഒന്നാമത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉറുഗ്വായുടെ വിജയം. കോപ്പ അമേരിക്ക നിലവിലെ ചാമ്പ്യന്മാരാണ് ചിലെ.
സൂപ്പര്‍ താരം എഡിസണ്‍ കവാനിയാണ് വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ഗോള്‍ പിറന്നത്. 82-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയാണ് കവാനി ഉറുഗ്വായ്ക്കായി വല കുലുക്കിയത്. ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് കവാനി ഗോള്‍ നേടുന്നത്.
ഈ വിജയത്തോടെ ഉറുഗ്വായുടെ പോയിന്റ് ഏഴ് ആയി. ചിലെയ്ക്ക് ആറ് പോയിന്റാണുള്ളത്. രണ്ട് പോയിന്റുള്ള ജപ്പാന്‍ മൂന്നാം സ്ഥാനത്തും ഒരു പോയിന്റുള്ള ഇക്വഡോര്‍ നാലാമതുമാണ്. അവസാന ഗ്രൂപ്പ് തല മത്സരത്തില്‍ സമനില വഴങ്ങിയതിനാല്‍ ജപ്പാനും ഇക്വഡോറും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
Uruguay 1-0 Chile #cavani Goal #CopaAmerica2019 pic.twitter.com/ENYF47RPi7
— Yankees-Rumors (@Allrise_yanks99) June 25, 2019
രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. 15-ാം മിനിറ്റില്‍ ഷോയ നക്കാജിമ ജപ്പാനായും 35-ാം മിനിറ്റില്‍ എയ്ഞ്ചല്‍ മെന ഇക്വഡോറിനായും ഗോള്‍ കണ്ടെത്തി. നേരത്തെ തന്നെ ഇരുവരും പുറത്തേക്കുള്ള വഴി കണ്ടെത്തിയിരുന്നതിനാല്‍ മത്സരം അപ്രസക്തമായിരുന്നു. ശനിയാഴ്ച ക്വാര്‍ട്ടറില്‍ ഉറുഗ്വായ് പെറുവിനെ നേരിടും. കൊളംബിയയാണ് ചിലെയുടെ എതിരാളികള്‍.