Copa America 2021: നെയ്മർ വഴിയൊരുക്കി; കാനറികൾ ഫൈനലിൽ

കൊളംബിയ-അര്‍ജന്റീന സെമി ഫൈനലിലെ വിജയിയെ ആകും മഞ്ഞപ്പട ഫൈനലില്‍ നേരിടുക

Brazil, Copa America
Photo: Twitter/Copa America

Copa America 2021: കോപ്പ അമേരിക്കയിലെ കലാശപ്പോരാട്ടത്തിലേക്ക് നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍. പെറുവിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ലൂക്കാസ് പക്വേറ്റയാണ് സ്കോറര്‍. കൊളംബിയ-അര്‍ജന്റീന സെമി ഫൈനലിലെ വിജയിയെ ആകും മഞ്ഞപ്പട ഫൈനലില്‍ നേരിടുക.

35-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ബ്രസീലിന് ഒപ്പമെത്താനായി. ഗോളിനേക്കാള്‍ മികവ് നെയ്മറിന്റെ പാസിന് തന്നെയായിരുന്നു.

മൈതാനത്തിന്റെ പകുതിയില്‍ നിന്നും പന്ത് സ്വീകരിച്ച് നെയ്മറിന്റെ മുന്നേറ്റം. നെയ്മറിനെ തടയാനായി പെറുവിന്റെ മൂന്ന് പ്രതിരോധ താരങ്ങള്‍. ബോക്സിനുള്ളില്‍ പന്തുകൊണ്ട് നെയ്മറിന്റെ മായാജാലം. രണ്ട് പ്രതിരോധ താരങ്ങളുടെ കാലുകള്‍ക്കിടയിലൂടെ നെയ്മര്‍ പന്ത് നീക്കുന്നു. ഫുട്ബോളിന്റെ സൗന്ദര്യം ഇരട്ടിയായ നിമിഷം.

പന്തിനെ തന്റെ വരുതിയില്‍ നിര്‍ത്തി ബോക്സിനുള്ളിലേക്ക് കുറിയ പാസ്. ഓടിയെത്തിയ പക്വേറ്റയുടെ ഷോട്ട്. പെറുവിന്റെ ഗോള്‍ വലയിലേക്ക്. പക്വേറ്റ നെയ്മറിനെ ചൂണ്ടി മൈതാനത്തിന്റെ കോണിലേക്ക് ഓടി. നെയ്മര്‍ ഓടിയെത്തി. ടീം അംഗങ്ങള്‍ ഇരുവരേയും ആശ്ലേഷിച്ചു.

നാളെ നടക്കുന്ന അര്‍ജന്റീന – കൊളംബിയ രണ്ടാം സെമിയില്‍ അര്‍ജന്റീന ജയിച്ചാല്‍ സ്വപ്ന ഫൈനലിന് കോപ്പ സാക്ഷിയാകും. ഫുട്ബോളിന്റെ ഹൃദയ ഭൂമിയായ മാരക്കാനയില്‍ അര്‍ജന്റീനയെ ബ്രസീല്‍ നേരിടുന്നത്ര സുന്ദര നിമിഷം കാല്‍പന്തുകളില്‍ വേറെയില്ല.

Also Read: Copa America 2021: വീണ്ടും മെസി മാജിക്; അര്‍ജന്റീന സെമിയില്‍

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Copa america 2021 neymar send brazil to finals

Next Story
Copa America 2021: ബ്രസീലിന് ലക്ഷ്യം മാരക്കാനയിലെ കലാശപ്പോരാട്ടം; എതിരാളികള്‍ പെറുCopa America, Brazil
The moderation of comments is automated and not cleared manually by malayalam.indianexpress.com