scorecardresearch
Latest News

Copa America 2021: പരാഗ്വെ വെല്ലുവിളി അതിജീവിച്ചു; അര്‍ജന്റീന ക്വാര്‍ട്ടറില്‍

ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും ജയം ഉറപ്പിച്ചത്

Copa America, Argentina
Photo: Facebook/Copa America

Copa America 2021: കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചു. പരാഗ്വെ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും ജയം ഉറപ്പിച്ചത്. പത്താം മിനുറ്റില്‍ അലഹാന്ദ്രോ ഗോമസാണ് ഗോള്‍ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ പരാഗ്വെ പ്രതിരോധത്തെ പരീക്ഷിച്ചു അര്‍ജന്റീനന്‍ മുന്നേറ്റ നിര. ഏഴാ മിനുറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറക്കേണ്ടതായിരുന്നു. പരാഗ്വെ പ്രതിരോധ താരങ്ങള്‍ ഹെഡ് ചെയ്ത് അകറ്റാന്‍ ശ്രമിച്ച പന്ത് ലഭിച്ചത് സെര്‍ജിയൊ അഗ്യൂറോയ്ക്ക്. താരം തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റി.

അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല അര്‍ജന്റീനയ്ക്ക്. മെസിയാണ് ഗോളിലേക്കുള്ള നിക്കത്തിന് തുടക്കമിട്ടത്. പരാഗ്വെ പ്രതിരോധതാരങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് എയ്ഞ്ചല്‍ ഡി മരിയയുടെ പാസ്. പന്ത് അനായാസം കൈക്കലാക്കിയ അലഹാന്ദ്രൊ ഗോള്‍ നേടി.

ഗോള്‍ വീണതോടെ പരാഗ്വെ താരങ്ങള്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തി. പക്ഷെ ഫിനിഷിങ്ങിലെ പോരായ്മകള്‍ തിരിച്ചടിയായി. ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി അര്‍ജന്റീന ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ട് ജയവും ഒരു സമനിലയുമാണ് അര്‍ജന്റീന ഇതുവരെ നേടിയത്.

Also Read: Copa America 2021: ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Copa america 2021 argentina to quarter finals

Best of Express