കോപ്പ അമേരിക്കയിൽ ബ്രസീലിന് സമനില കുരുക്ക്. വെനിസ്വേലയാണ് കാനറികളെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ മുഴുവൻ സമയത്തും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ രണ്ട് തവണ ബോൾ വെനിസ്വേലയൻ വലയിൽ എത്തിക്കാൻ ബ്രസീലിന് സാധിച്ചെങ്കിലും വാർ പരിശോധനയിൽ ഗോൾ അല്ലെന്ന് റഫറി വിധിക്കുകയായിരുന്നു.
കളിയുടെ മുഴുവൻ സമയവും ആധിപത്യം ടിറ്റെയുടെ കുട്ടികൾക്കായിരുന്നെങ്കിലും അടിച്ച രണ്ട് ഗോളുകൾ അയോഗ്യമായതോടെയും കൂടുതൽ ഗോളുകൾ കണ്ടെത്താൻ സാധിക്കാത്തതും കൊണ്ടും കോപ്പയിലെ രണ്ടാം ജയം അവരിൽ നിന്ന് അകന്നു നിന്നു. ഗോൾ അകന്നു നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബ്രസീൽ രണ്ട് ഗോളുകളും നേടിയത്. 60-ാം മിനിറ്റില്‍ ഗബ്രിയല് ജിസസും, 87-ാം മിനിറ്റിൽ കുട്ടിഞ്ഞോയുമാണ് ബ്രസിലിന് വേണ്ടി വെനിസ്വേലയുടെ ഗോൾ വല ചലിപ്പിച്ചത്. എന്നാൽ വാർ വില്ലനായതോടെ അതൊന്നും ബ്രസീലിന്റെ അക്കൗണ്ടിൽ ചേർക്കപ്പെട്ടില്ല.
90 'FIM DO JOGO
0-0Baixe o APP Oficial da @CONMEBOL #CopaAmerica e não perca nenhum detalhe: https://t.co/mYYF6r9PXt pic.twitter.com/OIgR1FdyUG
— Copa América (@CopaAmerica) June 19, 2019
കോപ്പ അമേരിക്കയിൽ വെനിസ്വേല വഴങ്ങുന്ന രണ്ടാാം സമനിലയാണിത്. കഴിഞ്ഞ മത്സരത്തിൽ പെറുവിനെയും വെനിസ്വേല സമനിലയിൽ തളച്ചിരുന്നു. വെനിസ്വേലക്കെതിരെ സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് എയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. നാല് പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം.
Minuto 87 – VAR pic.twitter.com/WTU9f7SN3k
— Copa América (@CopaAmerica) June 19, 2019
മറ്റൊരു മത്സരത്തിൽ പെറു ബൊളീവിയയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു പെറുവിന്റെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പെറുവിന്റെ തിരിച്ചുവരവ്. 28-ാം മിനിറ്റില്‍ മാര്‍സെലോ മാര്‍ട്ടിന്‍സാണ് ബൊളീവിയയെ മുന്നിലെത്തിച്ചത്. 45 -ാം മിനിറ്റില്‍ പെറു ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തിലും ഇഞ്ചുറി ടൈമിലുമായിരുന്നു പെറുവിന്റെ മറ്റു രണ്ടു ഗോളുകള്‍. ജെഫേഴ്സണ്‍ ഫാര്‍ഫന്‍, എഡിസന് ഫ്ലോര്‍സ് എന്നിവരാണ് ഗോള്‍ നേടിയത്.
O grupo A está vibrando após a segunda rodada.O Brasil é líder pela diferença de gols, o Peru é o segundo com os mesmos 4 pontos, mas um gol a menos. A Venezuela é a terceira e a Bolívia última sem pontos. pic.twitter.com/4KIwmZe4mn
— Copa América (@CopaAmerica) June 19, 2019
ബൊളിവയയെ പരാജയപ്പെടുത്തിയാണ് ബ്രസീലും പെറുവും കോപ്പ അമേരിക്കയ്ക്ക് തുടക്കം കുറിച്ചത്. ഇരു ടീമുകൾക്കും നാല് പോയിന്റ് വീതമാണുള്ളത്.
Watch Match Free Live Stream
Brazil vs Venezuela: TV channel, live stream
Live Stream HD :https://t.co/gb132krPOl link 1
| L*i*v*e #الِبًراٍزيل_فنزويلا link 1 ➤https://t.co/gb132krPOl pic.twitter.com/313PDGbFT2
— (@danaa5566) June 19, 2019