scorecardresearch

എട്ട് പേരായി ചുരുങ്ങി; ഡൂറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

മത്സരത്തില്‍ മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി

Kerala Blasters, Bengaluru FC
Photo: Facebook/ Bengaluru FC

കൊല്‍ക്കത്ത. ഡൂറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബംഗലൂരു എഫ്സിയോട് മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. മത്സരത്തില്‍ മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍കെ മധ്യനിര താരം നംഗ്യാല്‍ ഭൂട്ടിയയാണ് ബംഗലൂരുവിനെ മുന്നിലെത്തിച്ചത്. ഫ്രീക്കിക്കിലൂടെയായിരുന്നു ഗോള്‍. 64-ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനും ലക്ഷ്യം കണ്ടതോട് ബംഗലൂരുവിന്റെ ലീഡ് രണ്ടായി ഉയര്‍ന്നു.

നിലവില്‍ ഗ്രൂപ്പ് സിയില്‍ ഒന്ന് വീതം ജയവും തോല്‍വിയുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. ബംഗലൂരുവാണ് ഒന്നാമത്. ഗ്രൂപ്പ് ഘട്ടത്തിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ഡല്‍ഹി എഫ്സിയുമായാണ്. അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാന്‍ മഞ്ഞപ്പടയ്ക്ക് ജയം അനിവാര്യമാണ്.

Also Read: ഇന്ത്യന്‍ നേവിയെ കീഴടക്കി ബ്ലാസ്റ്റേഴ്സ്; ഡൂറന്റ് കപ്പില്‍ വിജയത്തുടക്കം

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Bengaluru fc beat kerala blasters in durand cup