മെസിയില്ലാതെ ആദ്യ മത്സരം; റൊണാള്‍ഡോയുടെ യുവന്റസിനെ തകര്‍ത്ത് ബാഴ്സ

മത്സരത്തില്‍ സമ്പൂര്‍ണ അധിപത്യം സ്ഥാപിച്ചായിരുന്നു കറ്റാലന്മാരുടെ ജയം

Photo: Facebook/ Juventus

കറ്റലോണിയ: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പടിയിറക്കിത്തന് ശേഷമുള്ള ആദ്യ മത്സരത്തില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ജോവാൻ ഗാംപർ ട്രോഫിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിന് എതിരില്ലാത്ത മൂന്ന് ഗോളിനാണ് കീഴടക്കിയത്. മെംഫിസ് ഡെപെയ്, മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ്, റിക്വി പുയിഗ് എന്നിവരാണ് സ്കോറര്‍മാര്‍.

മത്സരത്തില്‍ സമ്പൂര്‍ണ അധിപത്യം സ്ഥാപിച്ചായിരുന്നു കറ്റാലന്മാരുടെ ജയം. മൂന്നാം മിനിറ്റില്‍ തന്നെ ഡെപെയ് ബാഴ്സയെ മുന്നിലെത്തിച്ചു. യൂസഫ് ഡെമിറാണ് ഗോളിന് പിന്നില്‍. ആദ്യ പകുതിയില്‍ പിന്നീട് ഗോളുകള്‍ കണ്ടെത്താന്‍ ഇരു ടീമിനുമായില്ല.

45 മിനിറ്റുകള്‍ക്ക് ശേഷം ക്രിസ്റ്റ്യാനോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് യുവന്റസിന് തിരിച്ചടിയായി. 57-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ് ബാഴ്സയുടെ ലീഡ് ഉയര്‍ത്തി. ഫെഡറിക്കോ ചീസെയുടെ നേതൃത്വത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ യുവന്റസ് നടത്തിയെങ്കിലും ജയം അകന്നു നിന്നു.

മത്സരത്തിന്റെ അധിക സമയത്താണ് യുവേയുടെ തോല്‍വി പൂര്‍ണമാക്കിക്കൊണ്ട് റിക്വിയുടെ ഗോള്‍ വീണത്. പന്തടക്കത്തിന്റെ സൗന്ദര്യ പ്രകടമായ നീക്കത്തിനൊടുവിലായിരുന്നു റിക്വിയുടെ മനോഹര ഗോള്‍. മെസിയുടെ അഭാവം മുന്നേറ്റ നിര അറിയിച്ചില്ലെങ്കിലും ബാഴ്സ പ്രതിരോധം പലപ്പോഴും മുള്‍മുനയിലായിരുന്നു.

Also Read: ‘ഞാൻ ഇപ്പോൾ മടങ്ങിവരില്ല; ഇത് ബാഴ്സയിലെ അവസാന ദിനം;’ കണ്ണീരണിഞ്ഞ് മെസി

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Barcelona beat juventus in joan gamper trophy

Next Story
‘ഞാൻ ഇപ്പോൾ മടങ്ങിവരില്ല; ഇത് ബാഴ്സയിലെ അവസാന ദിനം;’ കണ്ണീരണിഞ്ഞ് മെസിlionel messi, messi, messi barcelona, messi press conference, messi crying, messi breaks down, messi psg, messi transfer, messi latest news, messi news, football latest news, sports news, മെസി, മെസ്സി, ബാഴ്സ, വിടവാങ്ങൽ, ബാഴ്സലോണ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com