Latest News

മെസി ഫൈനലിൽ ഇറങ്ങിയത് പരിക്കുമായി; വെളിപ്പെടുത്തലുമായി അർജന്റീന പരീശീലകൻ

“കോപ്പ അമേരിക്കയിൽ അദ്ദേഹം കളിച്ചത് എങ്ങനെയാണെന്ന് അറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കും,” സ്കലോണി പറഞ്ഞു

Copa America, Messi, Argentina
Photo: Facebook/Copa America

Copa America 2021: മാരക്കാനയിൽ കോപ്പ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയതിന് പിറകെ സൂപ്പർ താരം ലയണൽ മെസിയെ പ്രശംസിച്ച് പരിശീലകൻ ലയണൽ സ്കലോണി. പരിക്കുകളുമായാണ് മെസി ബ്രസീലിനെതിരായ ഫൈനൽ മത്സരത്തിനിറങ്ങിയതെന്നും സ്കലാണി വെളിപ്പെടുത്തി.

“കോപ്പ അമേരിക്കയിൽ അദ്ദേഹം കളിച്ചത് എങ്ങനെയാണെന്ന് അറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കും,” എന്ന് റിയോ ഡി ജനീറോയിലെ മരകാന സ്റ്റേഡിയത്തിൽ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച ശേഷം സ്കലോണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“അദ്ദേഹത്തെപ്പോലുള്ള ഒരു കളിക്കാരനില്ലാതെ നിങ്ങൾക്ക് ഈ നേട്ടം ഒരിക്കലും ചെയ്യാൻ കഴിയില്ല. ഈ മത്സരത്തിലും അതിന് മുൻപുള്ള മത്സരത്തിലും പൂർണമായി ശാരീരിക ക്ഷമതയില്ലാതെയാണ് അദ്ദേഹം കളിച്ചത്.” സ്കലോണി പറഞ്ഞു.

Read More: Copa America 2021: സാംബ താളം നിലച്ചു; മാരക്കാനയില്‍ അര്‍ജന്റീനയ്ക്ക് പട്ടാഭിഷേകം

മെസി പരിക്കോട് കൂടിയാണ് കളിച്ചതെന്ന് പറഞ്ഞെങ്കിലും എന്ത് പരിക്കാണെന്ന് സ്കലോണി വ്യക്തമാക്കിയിട്ടില്ല. അർജന്റീനയെ കിരീടനേട്ടത്തിലെത്തിച്ചതിന് നായകൻ മെസിയെ അദ്ദേഹം ധാരാളം പ്രശംസിക്കുകയും ചെയ്തു.

അർജന്റീനിയൻ ദേശീയ ടീമിന്റെ കഴിഞ്ഞ 28 വർഷത്തിനിടയിലെ ആദ്യത്തെ അന്താരാഷ്ട്ര കിരീട നേട്ടമാണിത്. ദേശീയ ടീമിന്റെ ഭാഗമായി മെസി ആദ്യമായി നേടുന്ന അന്താരാഷ്ട്ര കിരീടനേട്ടമെന്ന പ്രത്യേകതയും കോപ്പ അമേരിക്കയിലെ വിജയത്തിനുണ്ട്.

ആറ് തവണ ഫിഫ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജേതാവായി റെക്കോഡ് നേടിയത താരമായ മെസ്സി ബാഴ്സലോണയ താരമെന്ന നിലക്ക് ക്ലബ്ബിലും വ്യക്തിപരമായും പ്രധാന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അർജന്റീന ടീമിന്റെ ഭാഗമായി മുൻപ് കളിച്ച ടൂർണമെന്റ് ഫൈനലുകൾ നാലെണ്ണവും നഷ്ടപ്പെട്ടിരുന്നു.

Read More: മിശിഹയ്ക്ക് കിരീടധാരണം; ആരാധകര്‍ക്ക് ആഘോഷരാവ്

2016 ലെ കോപ്പ അമേരിക്കയിൽ ചിലിയോട് തോറ്റതിന് ശേഷം നിരാശ പ്രകടപ്പിച്ച മെസി വിരമിക്കൽ പ്രഖ്യാപിക്കുകയും ഏതാനും ആഴ്ചകൾക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

“അവസാനം അദ്ദേഹം നിരാശനാവാതെ വിജയിച്ചു. നമ്മൾ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനെക്കുറിച്ചാണ് സംസാരിക്കുന്നത്, ദേശീയ ടീമിനൊപ്പം ഒരു കിരീടം നേടേണ്ടത് എത്ര പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം,” സ്കലോണി പറഞ്ഞു.

Read More: കണ്ണു നിറഞ്ഞ മഞ്ഞക്കുപ്പായക്കാരനെ ചേര്‍ത്തു പിടിച്ച് മെസി; വീഡിയോ

“സാധാരണ ഗതിയിലുള്ള കോച്ച്-പ്ലെയർ ബന്ധത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ബന്ധമാണ് എനിക്കുള്ളത്. ഇത് അടുത്തതാണ്. ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്യുന്നു, ഞങ്ങൾ പരസ്പരം കെട്ടിപ്പിടിക്കുന്നു, അവനോടും അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും ഞാൻ എന്നും നന്ദിയുള്ളവനാണ്,” സ്കലോണി പറഞ്ഞു.

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Argentina coach says lionel messi played copa america final with an injury

Next Story
Argentina-Brazil: ബ്രസീൽ-അർജന്റീന: ചിരവൈരികൾ ഫൈനലിൽ ഏറ്റുമുട്ടുന്നത് അഞ്ചാം തവണbrazil, argentina, brazil vs argentina, argentina vs brazil, brazil copa america, argentina copa america, copa america, copa america final, football news, കോപ്പ, കോപ്പ അമേരിക്ക, ബ്രസീൽ, അർജന്റീന, മെസി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com