അന്താരാഷ്ട്ര ഫുട്ബോളില്‍ 100 ഗോള്‍ പിന്നിട്ട് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. കുറസാവോയ്ക്കെതിരായ സൗഹൃദ മത്സരത്തിലാണ് മെസി റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിയത്. മത്സരത്തില്‍ താരം ഹാട്രിക്ക് നേടുകയും അര്‍ജന്റീന എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു.
20-ാം മിനുറ്റിലായിരുന്നു മെസി നൂറാം ഗോള്‍ നേടിയത്. ബോക്സിനരികില്‍ നിന്ന് തൊടുത്ത വലംകാല് ഷോട്ടാണ് ഗോള്‍ ലൈന്‍ കടന്നത്. പിന്നീട് 33, 37 മിനുറ്റുകളിലും മെസിയുടെ കാലുകള്‍ അനായാസ ഗോളുകള്‍ കണ്ടെത്തി.
നിക്കോളാസ് ഗോണ്‍സാലെസ്, എന്‍സൊ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലൊ മോണ്ടിയല് എന്നിവരാണ് അര്‍ജന്റീനയുടെ മറ്റ് സ്കോറര്‍മാര്‍.
അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാകാനും മെസിക്കായി. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ (122), ഇറാന്റെ അലി ഡെ (109) എന്നിവര്‍ മാത്രമാണ് അര്‍ജന്റീനയുടെ നായകന് മുന്നിലുള്ളത്.