scorecardresearch

സ്റ്റിമാച്ച് വിളിച്ചു, അനസ് മടങ്ങി വന്നു; നാല് മലയാളികളുമായി ഇന്ത്യന്‍ ടീം

ആറ് മാസം മുന്‍പായിരുന്നു അനസ് രാജ്യാന്തര മൽസരങ്ങളില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്

Asia cup, indian in asiacup, ഇന്ത്യൻ ടീം,sandesh jinghan, Anas edathodika, sahal abdul samad,football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,

ന്യൂഡല്‍ഹി: അനസ് എടത്തൊടിക വിരമക്കില്‍ തീരുമാനം പിന്‍വലിച്ച് ഇന്ത്യന്‍ ടീമില്‍. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള ടീമില്‍ അനസുമുണ്ട്. പരിശീലകന്‍ സ്റ്റിമാച്ചിന്റെ പ്രത്യേക താല്‍പര്യത്തെ തുടര്‍ന്നാണ് അനസ് വിരമിക്കലില്‍ നിന്നും മടങ്ങി വന്നത്. ആറ് മാസം മുന്‍പായിരുന്നു അനസ് രാജ്യാന്തര മൽസരങ്ങളില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. താരത്തിന്റെ തിരിച്ചു വരവ് ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണ്.

View this post on Instagram

We are back @anasedathodika15

A post shared by Sandesh Jhingan (@sandesh21jhingan) on

ടീമില്‍ അനസ് അടക്കം നാലു മലയാളികളുമുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയ വിഷയം. പരുക്കിന്റെ പിടിയിലായതോടെ വിശ്രമത്തിലായിരുന്ന ആഷിഖ് സാധ്യത ടീമിലിടം നേടിയിട്ടുണ്ട്. കിങ്‌സ് കപ്പിലെ മൽസരത്തില്‍ പരാജയപ്പെട്ടെങ്കിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സഹല്‍ അബ്ദുള്‍ സമദും ടീമിലിലുണ്ട്. സൂപ്പര്‍ താരം ജോബി ജസ്റ്റിനും ടീമിലുണ്ട്. നാല് പേരും 23 അംഗ ടീമിലേക്ക് എത്തുമെന്ന് കരുതുന്നവരാണ്.

അടുത്ത മാസം ഏഴ് മുതല്‍ 18 വരെയാണ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്. ഇന്ത്യയെ കൂടാതെ താജിക്കിസ്ഥാന്‍, സിറിയ, ഡിപിആര്‍ കൊറിയ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

ടീം

ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, വിശാല്‍ കൈത്, അമരീന്ദര്‍ സിങ്, കമല്‍ജിത് സിങ്.

ഡിഫന്റേഴ്‌സ്: രാഹുല്‍ ബെക്കെ, പ്രീതം കോട്ടാല്‍, നിഷു കുമാര്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സന്ദേശ് ജിങ്കന്‍, ആദില്‍ ഖാന്‍, സാര്‍ഥക് ഗോലി, സുഭാശിഷ് ബോസ്.

മിഡ് ഫീല്‍ഡേഴ്‌സ്: ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, നിഖില്‍ പൂജാരി, അനിരുദ്ധ് ഥാപ്പ, റായ്‌നിയര്‍ ഫെര്‍ണാണ്ടസ്, പ്രണയോഗ് ഹാള്‍ഡര്‍, റോളിന്‍ ബോര്‍ഗസ്, വിനിത് റായ്, സഹല്‍ അബ്ദുല്‍, അമര്‍ജിത് സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലാലിന്‍സ്വാല ചാന്‍ഗ്‌റ്റെ, മന്ദര്‍ റാവു ദേശായി, ആഷിഖ് കുരുണിയന്‍, സൂസൈരാജ് മൈക്കിള്‍.

ഫോര്‍വേര്‍ഡ്‌സ്: സുനില്‍ ഛേത്രി, ബല്‍വന്ദ് സിങ്, ജോബി ജസ്റ്റിന്‍, ഫാറൂഖ് ചൗധരി, മന്‍വീര്‍ സിങ്.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Anas edathodika back in indian football team after six months of retirement266873