scorecardresearch
Latest News

Al-Nassr vs Paris-Saint-Germain Live Streaming: മെസിയും റൊണാള്‍ഡോയും ഇന്ന് നേര്‍ക്കുനേര്‍; മത്സരത്തിന്റെ തത്സമയ സംപ്രേഷണ വിവരങ്ങള്‍

തന്റെ പുതിയ ക്ലബ്ബായ അല്‍ നസറിനെ ക്രിസ്റ്റ്യാനൊ പ്രതിനിധീകരിക്കുന്ന ആദ്യ മത്സരം കൂടിയാണിത്

Al-Nassr vs Paris-Saint-Germain Live Streaming: മെസിയും റൊണാള്‍ഡോയും ഇന്ന് നേര്‍ക്കുനേര്‍; മത്സരത്തിന്റെ തത്സമയ സംപ്രേഷണ വിവരങ്ങള്‍

PSG vs Al Nassr FC Live Streaming: ഒന്നരപ്പതിറ്റാണ്ടിലേറയായി നിലനില്‍ക്കുന്ന ലയണല്‍ മെസി – ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വൈരത്തിലെ പുതിയ അധ്യായം ഇന്നു തുറക്കും.

സൗദി അറേബ്യയിലെ റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മെസി ഭാഗമായ പാരിസ് സെന്റ് ജര്‍മന്‍ (പി എസ് ജി), ക്രിസ്റ്റ്യാനോയും അല്‍ നസര്‍ ക്ലബ്ബും അല്‍ ഹിലാല്‍ ക്ലബ്ബും ചേരുന്ന ടീമുമായി ഏറ്റുമുട്ടും.

ഖത്തര്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോയ്ക്കും മെസിക്കും നേര്‍ക്കുനേര്‍ വരാന്‍ സാധിച്ചിരുന്നില്ല. പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ പുറത്തായില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ സാധ്യത തെളിഞ്ഞേനെ.

തന്റെ പുതിയ ക്ലബ്ബായ അല്‍ നസറിനെ ക്രിസ്റ്റ്യാനോ പ്രതിനിധീകരിക്കുന്ന ആദ്യ മത്സരം കൂടിയാണിത്. താരമായിരിക്കും ടീമിനെ നയിക്കുക. പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖം വിവാദമായതോടെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യാനോയ്ക്കു പടിയിറങ്ങേണ്ടി വന്നത്.

PSG vs Saudi Al-Nassr Live Streaming Details: പി എസ് ജി – സൗദി അല്‍ നസര്‍ മത്സരത്തിന്റെ ലൈവ്‍ സ്ട്രീമിങ് വിശദാംശങ്ങള്‍

When will PSG vs Saudi Al-Nassr match be played? പി എസ് ജി – സൗദി അല്‍ നസര്‍ മത്സരം എപ്പോഴാണ്?

പി എസ് ജി – സൗദി അല്‍ നസര്‍ മത്സരം ജനുവരി 19-ന് ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ആരംഭിക്കും.

Where will PSG vs Saudi Al-Nassr match be held? പി എസ് ജി – സൗദി അല്‍ നസര്‍ മത്സരം എവിടെ വച്ചാണ്?

പി എസ് ജി – സൗദി അല്‍ നസര്‍ മത്സരം റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണു നടക്കുക.

Where to watch PSG vs Saudi Al-Nassr match live streaming? പി എസ് ജി – സൗദി അല്‍ നസര്‍ മത്സരത്തിന്റെ സംപ്രേഷണം എവിടെ കാണാം?

പി എസ് ജി – സൗദി അല്‍ നസര്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഇന്ത്യയില്‍ ലഭ്യമാകില്ല. പി എസ് ജിയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലും ബിഇന്‍ സ്പോര്‍ട്സ് സ്ട്രീമിങ് പ്ലാറ്റ്ഫോമിലൂടെയും കളി കാണാം.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Al nassr vs paris saint germain live streaming when and where to watch