scorecardresearch

‘കഴിവിന് പ്രായമൊരു ഘടകമല്ല’; 64-ാം വയസില്‍ പന്തുകൊണ്ട് അമ്പരപ്പിച്ച് ജെയിംസ്

പണ്ട് വയനാട് ഫുട്ബോള്‍ ടീമിന്റെ ഭാഗമായിരുന്നു ജെയിംസ്

Football, Skills, Video

അഭിനവേശത്തിന് മുന്നില്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഒരു പറച്ചിലുണ്ട്. ഇതിന് ഏറ്റവും യോജ്യനായ ഒരാളാണ് 64 കാരനായ ജെയിംസ്. തന്റെ ഫുട്ബോള്‍ സ്കില്ലുകള്‍കൊണ്ട് ഏവരെയും അമ്പരപ്പിക്കുന്നയാള്‍. വയനാട് സ്വദേശിയായ ജെയിംസ് ഒരു ലോറി ഡ്രൈവര്‍ കൂടിയാണ്. തന്റെ തോളിലും, തലയ്ക്ക് മുകളിലും ഫുട്ബോള്‍ അനായാസം നിയന്ത്രിക്കുന്ന ജെയിംസിന്റെ വീഡിയോ ഈ മാസം ആദ്യമാണ് വൈറലായത്. പ്രദീപ് രമേഷ് എന്നയാളാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്.

“ഇപ്പോഴും ഫുട്ബോൾ കളിക്കുന്ന ഈ 64 കാരനെ കണ്ടുമുട്ടാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഉപജീവനത്തിനായി ഡ്രൈവര്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ലോറിയിൽ തന്റെ ഫുട്ബോൾ കിറ്റും സൂക്ഷിക്കുന്നുണ്ട്. പണ്ട് വയനാട് ഫുട്ബോൾ ടീമിന്റെ ഭാഗമായിരുന്നതില്‍ ഇദ്ദേഹം മാത്രമാണ് ഇപ്പോഴും പന്ത് തട്ടുന്നച്. ജെയിംസില്‍ നിന്നും ഞാൻ ശരിക്കും പഠിച്ച ഒരു കാര്യം ഇതാണ്. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ഇഷ്ടമാണെങ്കില്‍ അതങ്ങ് ചെയ്യുക,” വീഡിയോയ്ക്കൊപ്പം രമേഷ് കുറിച്ചു.

അഞ്ചുലക്ഷത്തിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. കഴിവിന് പ്രായമില്ലെന്നാണ് പലരും കമന്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴി‍ഞ്ഞ വര്‍ഷം ജെയിംസിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെയും രമേഷ് പങ്കുവച്ചിട്ടുണ്ടായിരുന്നു. അന്നും ജെയിംസിന് വലിയ പ്രശംസയാണ് ലഭിച്ചത്.

Also Read: ‘നായകന്‍ മീണ്ടും വരാ..’; വൈറലായി സഞ്ജുവിന്റെ പരിശീലന വിഡീയോ

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: 64 year old man impresses tens of thousands with his football skills