scorecardresearch

ക്രിസ്റ്റ്യാനോ ഇല്ലാതെ ടീം പ്രഖ്യാപിച്ച് പോർച്ചുഗല്‍; ഞെട്ടിച്ച തീരുമാനത്തിന് പിന്നില്‍ പീഡന ആരോപണം

യുവേഫ നേഷൻസ് ലീഗിന് പുറമെ നവംബറിൽ നടക്കാനിരിക്കുന്ന പോർച്ചുഗലിന്റെ അന്താരാഷ്ട്ര മത്സരങ്ങളും താരത്തിന് നഷ്ടമാകും

യുവേഫ നേഷൻസ് ലീഗിന് പുറമെ നവംബറിൽ നടക്കാനിരിക്കുന്ന പോർച്ചുഗലിന്റെ അന്താരാഷ്ട്ര മത്സരങ്ങളും താരത്തിന് നഷ്ടമാകും

author-image
WebDesk
New Update
UEFA Nations League-Portugal vs Croatia: നൂറാം രാജ്യാന്തര ഗോളിനായി റൊണാൾഡോ ഇനിയും കാത്തിരിക്കണം, ക്രൊയേഷ്യക്കെതിരെ സൂപ്പർ താരം കളിച്ചേക്കില്ല

നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കി യുവേഫ നേഷൻസ് ലീഗിനുള്ള പോർച്ചുഗൽ ടീം. താരത്തിനെതിരെയുയർന്ന ലൈംഗീക പീഡന ആരോപണത്തെ തുടർന്നാണ് ടീമിൽ നിന്ന് ഒഴിവാക്കാൻ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്. കോച്ച് ഫെർണാണ്ടോ സാന്റോസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

Advertisment

യുവേഫ നേഷൻസ് ലീഗിന് പുറമെ നവംബറിൽ നടക്കാനിരിക്കുന്ന പോർച്ചുഗലിന്റെ അന്താരാഷ്ട്ര മത്സരങ്ങളും താരത്തിന് നഷ്ടമാകും. ഒക്ടോബർ 11ന് പോളണ്ടിനെതിരെയാണ് നേഷൻസ് ലീഗിലെ പോർച്ചുഗലിന്റെ അടുത്ത മത്സരം. മൂന്ന് ദിവസത്തിന് ശേഷം സ്കോട്ട്‍ലൻഡിനെതിരെ സൌഹൃദ മത്സരവും റൊണാൾഡോക്ക് നഷ്ടമാകും.

ലോക ഫുട്ബോളിലെ അതികായന്മാരിൽ ഒരാളായ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ ലൈംഗിക പീഡന പരാതിയുമായി അമേരിക്കൻ യുവതിയുടെ രംഗത്തെത്തിയത്. 2009 ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്നാണ് 34 കാരിയായ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടത്.

സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റോണോ നല്‍കിയെന്നും ഇവര്‍ പറഞ്ഞു. പല തവണ എതിർക്കുകയും വിലക്കുകയും ചെയ്തിട്ടും റൊണാൾഡോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് മയോർഗയുടെ പരാതി.

Advertisment

എന്നാൽ യുവതിയുടെ ആരോപണം നിഷേധിച്ച് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും രംഗത്തെത്തിയിരുന്നു. യുവതിയുടെ ആരോപണം പച്ചക്കള്ളമാണെന്നാണ് ക്രിസ്റ്റ്യാനോ ഇതിനോട് പ്രതികരിച്ചത്. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ് അവരുടെ ശ്രമമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞത്. ഇത് ജോലിയുടെ ഭാഗമാണെന്നും അതിനെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നും താന്‍ സന്തോഷവാനാണെന്നും പോര്‍ച്ചുഗീസ് താരം കൂട്ടിച്ചേര്‍ത്തു.

Football Christiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: