പെരിന്തല്‍മണ്ണ: ജീവിതമന്ത്രമായി കൊണ്ടുനടന്ന കാല്‍പ്പന്ത് മൈതാനത്തു വച്ചുതന്നെ ധന്‍രാജിന് യാത്രാമൊഴി. പെരിന്തല്‍മണ്ണയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ പ്രമുഖ താരം ധന്‍രാജ് കുഴഞ്ഞുവീണു മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമാണ്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ സെവന്‍സ് ടൂര്‍ണമെന്റ് നടക്കുന്നതിനിടെയാണ് ധന്‍രാജിന്റെ അന്ത്യം. 39 വയസ്സാണ്.
Read Also: Horoscope Today December 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ധൻരാജിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ റഫറിയോട് ധൻരാജ് ഇക്കാര്യം പറഞ്ഞു. തൊട്ടുപിന്നാലെ താരം മെെതാനത്ത് കുഴഞ്ഞുവീഴുകയും ചെയ്‌തു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും എത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അര മണിക്കൂറിനകം മരണം സംഭവിച്ചു.
Read Also: രാത്രികളെല്ലാം ഞങ്ങളുടേത് കൂടി; നഗരങ്ങള്‍ കീഴടക്കി പെണ്‍കരുത്ത്
മുഹമ്മദൻസ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ടീമുകൾക്ക് വേണ്ടിയെല്ലാം ധൻരാജ് കളിച്ചിട്ടുണ്ട്. ബംഗാളിലും കേരളത്തിനും വേണ്ടിയാണ് സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുള്ളത്. സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു ധൻരാജ്.