കളിക്കളങ്ങൾ രസകരമായ സംഭവങ്ങൾക്ക് വേദിയാകാറുണ്ട്. ക്രിക്കറ്റോ ഫുട്ബോളോ ഏതുമാകട്ടെ കളിക്കാരുടെ ചില പ്രവർത്തികൾ അപ്രതീക്ഷിത സംഭവങ്ങളിലേക്കും നയിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഫുട്ബോൾ മൈതാനത്ത് നിന്നുളള അത്തരമൊരു കാഴ്‌ചയാണ്.

ഗോളി കളത്തിൽ പന്തുമായി നീങ്ങുന്നത് വിഡിയോയിൽ കാണാം. നിരവധി പാസുകൾക്കിടയിൽ പന്ത് ഗോൾവല ലക്ഷ്യമാക്കി നീങ്ങുമ്പോൾ ഗോളിയെ അവിടെയൊന്നും കാണാനുമില്ല. കളിക്കളത്തിനകത്ത് നിന്ന് ഗോളി ഗോൾവലക്കടുത്തെത്തുമ്പോഴേയ്‌ക്കും പന്ത് വലകിലുക്കി കഴിഞ്ഞിരുന്നു. മെൽബൺ സിറ്റി എഫ്സിയാണ് ഈ വിഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ