ന്യൂഡല്‍ഹി : പതിനേഴാമത് അണ്ടര്‍ 17 ലോകകപ്പ് പര്യവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാം. ടൂര്‍ണമെന്റിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ വന്ന ലോകകപ്പ് എന്ന റിക്കോഡ്‌ ഇനി ഇന്ത്യയ്ക്ക് സ്വന്തം.

ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ലൂസേഴ്സ് ഫൈനലില്‍ ബ്രസീല്‍ മാലിയെ നേരിട്ടപ്പോള്‍ തകര്‍ന്നത്. അണ്ടര്‍ 17 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുത്തുവെന്ന ബ്രസീലിന്‍റെ റിക്കോഡ്‌ ആണ്. 1985ല്‍ ബ്രസീലില്‍ നടന്ന മത്സരത്തില്‍ 1,230,976 പേരാണ് കാണികളായി എത്തിയത്.

സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ബ്രസീലും മാലിയും ഏറ്റുമുട്ടിയ മത്സരം കാണാനെത്തിയത് 56432 പേരാണ്. അതോടുകൂടി 1280459 പേര്‍ കാണികളായി എത്തിയ ഏറ്റവും ജനപങ്കാളിത്തമുള്ള അണ്ടര്‍ 17 ലോകകപ്പ് എന്ന റിക്കോഡ്‌ ഇന്ത്യയ്ക്ക് സ്വന്തം.

1,002,314 കാണികള്‍ എത്തിയ 2011ലെ മെക്സിക്കന്‍ ലോകകപ്പ് ആണ് മൂന്നാമത്.

സ്പെയിനും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിന്‍റെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. നല്ല തിരക്കാണ് ഈ മത്സരത്തിലും അനുഭവപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ