‘ഫുട്ബോളിൽ പെലെ രാജാവാണെങ്കിൽ മറഡോണ ദൈവമാണ്.’ ഇതിഹാസ താരത്തെ അടയാളപ്പെടുത്താൻ ഇതിലും മികച്ച വാക്കുകളില്ല. തന്റെ 60-ാം വയസിൽ ആ ഇതിഹാസം ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഹൃദയാഘതത്തെ തുടർന്നാണ് അന്ത്യം.

മറഡോണയുടെ വേർപാടിൽ വിതുമ്പുകയാണ് ഫുട്ബോൾ ലോകം. മൈതാനത്ത് അർജന്റീനയുടെ ഗഗന നീലിമയിൽ അദ്ദേഹം തീർത്ത വിസ്മയം കണ്ണുകളിൽ ഇന്നും മായാതെ കിടക്കുന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി ആളുകളാണ് മറഡോണയ്ക്ക് പ്രണാമം അർപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

“ലോകത്തിന് ഒരു ഇതിഹാസത്തെ നഷ്ടമായിരിക്കുന്നു. സ്വർഗ്ഗത്തിൽ നമുക്ക് ഒന്നിച്ച് കളിക്കാം” മറഡോണയുടെ സമകാലികനായിരുന്ന പെലെ ട്വിറ്ററിൽ കുറിച്ച് ഹൃദയസ്‌പർശിയായ വാക്കുകളാണിവ.

ഇതിഹാസ ഫുട്ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

RIP God of football

Posted by I M Vijayan on Wednesday, November 25, 2020

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Read Here: സാന്താ മാറദോന മുതൽ മാറകോക്കാ വരെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook