പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസറിലെത്തിയിരിക്കുകയാണ്. അഞ്ച് തവണ ബാലണ്‍ ഡി ഓര് ജേതാവായ താരം അല്‍ നസറില്‍ തന്റെ ടീമംഗങ്ങള്‍ക്കുള്ള പരിഗണന തന്നെ തനിക്കുമതിയെന്ന് ആവശ്യപ്പെട്ടതായി ക്ലബ് പ്രസിഡന്റ് മുസല്ലി അല്‍ മുഅമ്മര്‍ വെളിപ്പെടുത്തിയിരുന്നു.
സൗദി ക്ലബ്ബുമായി ലാഭകരമായ കരാറില്‍ ഒപ്പുവെച്ച റൊണാള്‍ഡോ, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ണഞ്ചിപ്പിക്കുന്ന തുക കൊണ്ടുപോകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം. ഒരു സീസണില്‍ ഏകദേശം 175 ദശലക്ഷം പൗണ്ടാണ് താരം സ്വന്തമാക്കുക. തന്റെ ഔദ്യോഗിക സൈനിംഗിന് ശേഷം റൊണാള്‍ഡോ തന്റെ പുതിയ ടീമംഗങ്ങളെയും കാണുകയും ഇന്‍സ്റ്റാഗ്രാമിലും അവരെ ഫോളോ ചെയ്യുകയും ചെയ്തിരുന്നു.
ഗോള്‍കീപ്പര്‍: ഡേവിഡ് ഒസ്പിന
മുന്‍ ആഴ്സണല്‍ ഗോള്‍കീപ്പര്‍ അല്‍-നസറില്‍ റൊണാള്‍ഡോയുടെ സഹതാരമായിരിക്കും. ഓസ്പിന തന്റെ കരിയറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ഓരു ലീഗില്‍ ഉണ്ടായിരുന്നു. (നാപ്പോളിക്കെതിരെ യുവന്റസിനായി കളിക്കുമ്പോള്‍). 2021ല്‍ റൊണാള്‍ഡോ തന്റെ കരിയറിലെ 760-ാം ഗോള്‍ നേടുമ്പോള്‍ ഓസ്പിനയും പോസ്റ്റുകള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
അല്‍വാരോ ഗോണ്‍സാലസ്
സ്പാനിഷ് ഫുട്ബോള്‍ താരമയ അല്‍വാരോ അല്‍ നസറിന്റെ സെന്‍ട്രല്‍ ഡിഫന്‍ഡറായി കളിക്കുന്നു. റേസിംഗ് ഡി സാന്റാന്ഡറിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ഗോണ്‍സാലസ്, 2019 ല്‍ മാഴ്സെയ്ലിനായി സൈന്‍ ചെയ്യുന്നതിന് മുമ്പ് സരഗോസ, എസ്പാന്യോള്, വില്ലാറിയല്‍ തുടങ്ങിയ ലാ ലിഗ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2013 ലെ യൂറോപ്യന്‍ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പ് സ്പെയിനിനൊപ്പം നേടിയെന്ന പ്രത്യേകതയും അല്‍വാരോയ്ക്കുണ്ട്. ലാലിഗയിലെ തന്റെ സ്പെല്‍ സമയത്ത്, അല്‍വാരോ റൊണാള്‍ഡോയ്ക്കെതിരെ ചില അവസരങ്ങളില്‍ താരം റയല്‍ മാഡ്രിഡ് ടീമിനൊപ്പം ഉണ്ടായിരുന്നപ്പോഴായിരുന്നു ഇത്.
മിഡ്ഫീല്‍ഡര്‍: ലൂയിസ് ഗുസ്താവോ
അല്‍-നാസറിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് ബ്രസീലിയന്‍ ഫുട്ബോള്‍ താരം കളിക്കുന്നത്. ഗുസ്താവോ ജര്‍മ്മനിയില്‍ കളിച്ചിട്ടുണ്ട്, അവിടെ അദ്ദേഹം ബയേണ്‍ മ്യൂണിക്ക്, വിഎഫ്എല്‍ വോള്‍ഫ്സ്ബര്‍ഗ്, 1899 ഹോഫെന്‍ഹൈം എന്നിവയെ പ്രതിനിധീകരിച്ചു. ബയേണ്‍ മ്യൂണിക്കിനൊപ്പം 2012-13 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ ആറ് ട്രോഫികള്‍ താരം നേടിയിട്ടുണ്ട്.
അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍: ടാലിസ്ക
ആന്ഡേഴ്സണ് ടാലിസ്ക, അല്ലെങ്കില്‍ ടാലിസ്ക, ഒരു അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും ചിലപ്പോള്‍ ഫോര്‍വേഡായും അല്‍-നാസറില്‍ കളിക്കുന്ന ബ്രസീലിയന്‍ താരമാണ്. ബഹിയക്കൊപ്പം തന്റെ കരിയര്‍ ആരംഭിച്ച ടാലിസ്ക പിന്നീട് പോര്‍ച്ചുഗീസ് ചാമ്പ്യന്മാരായ ബെന്‍ഫിക്കയുമായി ഒപ്പുവച്ചു. ഐവേറിയന്‍ മിഡ്ഫീല്‍ഡര്‍ യായ ടൂറെയെ പരാമര്‍ശിച്ച് അദ്ദേഹത്തിന് ‘യായ’ ടലിസ്ക എന്ന വിളിപ്പേര് ലഭിച്ചു. ഒരു ഘട്ടത്തില്‍, ബ്രസീലിയന്‍ റിവാള്‍ഡോയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. അല്‍-നാസറില്‍ അദ്ദേഹത്തെ ‘സംഗീതജ്ഞന്’ എന്ന് വിളിക്കുന്നു.
സ്ട്രൈക്കര്‍: വിന്‍സെന്റ് അബൂബക്കര്‍
കാമറൂണിയന്‍ താരം വിന്‍സെന്റ് അബൂബക്കര്‍ അല്‍ നസറിന്റെ സ്ട്രൈക്കര്‍ താരമാണ്. അബൂബക്കര്‍ 2010-ല്‍ യൂറോപ്പിലേക്ക് മാറി, ലിഗ് 1 ക്ലബ്ബുകളായ വാലന്സിനെസ്, ലോറലയന്റ് എന്നിവയ്ക്കായി കളിച്ചു, തുടര്‍ന്ന് 2014-ല്‍ അദ്ദേഹം പോര്‍ട്ടോയ്ക്കായി സൈന്‍ ചെയ്യുകയും പ്രൈമിറിയ ലിഗ കിരീടം നേടുകയും ചെയ്തു. 2017-ല്‍ ബെസിക്റ്റാസില്‍ ലോണില്‍ ടര്‍ക്കിഷ് സൂപ്പര്‍ ലിഗും അദ്ദേഹം നേടിയിട്ടുണ്ട്. തന്റെ ദേശീയ ടീമിനായി, അബൂബക്കര്‍ 90 ക്യാപ്സ് നേടി, 2022 ഫിഫ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു.
2022 ലെ ഖത്തറിലെ സൗദി അറേബ്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയ സൗദി പൗരന്മാരാണ് ടീമിലെ ബാക്കിയുള്ളവര്‍. സുല്‍ത്താന്‍ അല്‍-ഗന്നം, അബ്ദുല്ല മദു, അബ്ദുല്ല അല്‍-അമ്രി, അലി അല്‍-ഹസ്സന്, സമി അല്‍-നജെയ്, നവാഫ് അല്‍-ഹസ്സന്. -അഖിദി.
ലീഗില്‍ കളിക്കുന്ന മറ്റ് പ്രമുഖ കളിക്കാര്‍:
സെന്റ’ ബാക്ക്: അഹമ്മദ് ഹെഗാസി – കഴിഞ്ഞ സീസണില്‍ അല്‍-ഹിലാലിന് ശേഷം രണ്ടാം സ്ഥാനത്തെത്തിയ അല്‍-ഇത്തിഹാദിനായാണ് മുന്‍ വെസ്റ്റ് ബ്രോം താരം കളിക്കുന്നത്.
സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍: എവര്‍ ബനേഗ- മുന്‍ സെവില്ല താരം ബെനഗ തന്റെ 34 ആം വയസ് മുതല്‍ അല്‍ ഷിഹാബിനായി കളിക്കുകയാണ്.
സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ മിറാലെം ജാനിക് – യുവന്റസിലെ റൊണാള്‍ഡോയുടെ സഹതാരം അടുത്തിടെ യുഎഇ പ്രോ ലീഗ് ക്ലബ്ബായ ഷാര്‍ജ എഫ്സിയിലേക്ക് സൈന്‍ ചെയ്തതിന് ശേഷം മിഡില്‍ ഈസ്റ്റിലും ഉണ്ട്.