ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്. കളിക്കളത്തില്‍ ബാറ്റുകൊണ്ട് പന്തുകാണ്ടും തിളങ്ങുന്നതു പോലെ തന്നെ പ്രധാനമാണ് ഫീല്‍ഡിലെ പ്രകടനവും. ഇതിനെല്ലാം ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്. പരുക്കു പറ്റിയാല്‍ പണി പാളും. എന്നാല്‍ പരിക്കൊന്നും തനിക്കൊരു വിഷയമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വനിതാ ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്.

നടന്നു കൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരിയിലെ തന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെയായിരുന്നു ലാന്നിംത് താരമായത്. കഴിഞ്ഞ ദിവസങ്ങളിലായി തലക്ക് ചുറ്റും കറങ്ങിയിരുന്ന പരുക്കിന്റേയും ഫിറ്റ്‌നസിന്റേയും ദുര്‍ഭൂതങ്ങളേയും ലാന്നിംഗ് ഇതോടെ ദൂരെക്കളഞ്ഞു.

ഇംഗ്ലണ്ട് താരം നതാലി സിവെറിനെ പുറത്താക്കാനായിരുന്നു ലാന്നിംഗ് പറന്നുയർന്നതും ഒറ്റക്കയ്യില്‍ പന്ത് പിടിയിലൊതുക്കിയതും. അതേസമയം, ത്രിരാഷ്ട്ര പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് മത്സരവും തോറ്റ് ഇന്ത്യ പുറത്തായി. ബൗളിംഗിലെ പോരായ്മയാണ് ഇന്ത്യയ്ക്ക് വിലങ്ങു തടിയായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook