Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

റൊണാൾഡോയും മൗറിന്യോയും ‘വിഡ്ഢികൾ’ എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ പരാമർശം

“ഈ മനുഷ്യൻ ഒരു വിഡ്ഢിയാണ്. ഈ വ്യക്തി നോർമലാണെന്ന് നിങ്ങൾ കരുതുന്നു, പക്ഷേ അവൻ നോർമലല്ല,” എന്നായിരുന്നു പെരസിന്റെ പരാമർശം.

റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിഡ്ഢിയെന്ന് മുദ്രകുത്തിയതായി റിപ്പോർട്ട്. 2012ലെ ഒരു പരാജയത്തിന് പിറകെയാണ് ഫ്ലോറന്റിനോ പെരസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ “ഒരു വിഡ്ഢി” എന്ന് വിളിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

2006 ൽ റെക്കോർഡ് ചെയ്ത സംഭാഷണത്തിൽ റയൽ മാഡ്രിഡ് ഇതിഹാസങ്ങളായ റൗൾ ഗോൺസാലസ്, ഇക്കർ കാസിലസ് എന്നിവരെ “ഏറ്റവും വലിയ തട്ടിപ്പുകൾ” എന്ന് പെരസ് വിമർശിച്ചതിന്റെ രേഖകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ 74 കാരനായ മുൻ രാഷ്ട്രീയക്കാരൻ റൊണാൾഡോയെയും റയൽ മാഡ്രിഡ് മുൻ ഹെഡ് കോച്ച് ജോസ് മൗറീഞ്ഞോയെയും ഒമ്പത് വർഷം മുമ്പ് കുറ്റപ്പെടുത്തിയതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നത്.

“അയാൾക്ക് ഭ്രാന്താണ്,” എന്നും റൊണാൾഡോയെക്കുറിച്ച് പെരസ് പറഞ്ഞതായി റിപ്പോർട്ടിൽ പറയയുന്നു.

Read More: ‘മാർക്കസ് റാഷ്ഫോർഡ്, 23 വയസ്, കറുത്തവൻ’; വംശീയ അധിക്ഷേപത്തിൽ പ്രതികരണവുമായി താരം

“ഈ മനുഷ്യൻ ഒരു വിഡ്ഢിയാണ്, രോഗിയാണ്. ഈ വ്യക്തി നോർമലാണെന്ന് നിങ്ങൾ കരുതുന്നു, പക്ഷേ അവൻ നോർമലല്ല. അല്ലെങ്കിൽ, അവൻ ഈ കാര്യങ്ങളൊന്നും ചെയ്യില്ലായിരുന്നു,” എന്നായിരുന്നു പെരസിന്റെ പരാമർശം.

2009 ൽ 80 മില്യൺ ഡോളറിന്റെ റെക്കോർഡ് കരാറിലാണ് റോണോ റയൽ മാഡ്രിഡിൽ ചേർന്നത്. 451 ഗോളുകളുമായി ക്ലബിന്റെ എക്കാലത്തെയും മികച്ച സ്കോറർ ആയി മാറിയ റോണോ 2018 ൽ ക്ലബ്ബ് വിട്ടു. ക്ലബിനൊപ്പം നാല് ബാലൺ ഡി ഓർ അവാർഡുകളും നാല് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടി.

റയലിനൊപ്പം ലാ ലിഗ നേടിയ മൗറീഞ്ഞോ 2010 നും 2013 നും ഇടയിൽ മുഖ്യ പരിശീലക ചുമതല വഹിച്ചിരുന്നു.

Read More: ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; അപലപിച്ച് എഫ്എ

“ഇവർ ഭയങ്കര അഹംഭാവമുള്ളവരാണ്, നശിച്ചു പോയവരുമാണ്, പരിശീലകനും അവനും, അവർ യാഥാർത്ഥ്യം കാണുന്നില്ല,” എന്നാണ് റോണോയെയും മൗറിന്യോയെയും കുറിച്ച് പെരസ് പറഞ്ഞത്.

“മൗറീഞ്ഞോ ഒരു വിഡ്ഢിയാണ്. അവൻ അൽപ്പം അബ്നോർമലാണ്. ലൈസൻസില്ലാതെ അയാൾ ഓടിക്കുന്നു. സമ്മർദ്ദത്തിൽ അദ്ദേഹം അമ്പരന്നുപോയി,” പെരസിന്റെ സംഭാഷണത്തിൽ പറയുന്നു.

റൗളിനെയും കാസിലസിനെയും കുറിച്ചുള്ള പരാമർശം പരസ്യമായ ശേഷം പെരസ് പ്രതികരിച്ചത് അത് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതായിരുന്നു എന്നാണ്. അതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്പാനിഷ് ഡിജിറ്റൽ പത്രമായ ‘എൽ കോൺഫിഡെൻഷ്യൽ’ ആയിരുന്നു റയൽ പ്രസിഡന്റിന്റെ പരാമർശങ്ങൾ സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Florentino perez real madrid president remarks about ronaldo mourinho

Next Story
ഒളിംപിക്സ് താരങ്ങളോട് പ്രധാനമന്ത്രിയുടെ കുശലാന്വേഷണങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com