സംഭവബഹുലമായ ഒരു ക്രിക്കറ്റ് കലണ്ടർ വർഷമാണ് കഴിഞ്ഞുപോയത്. 2018ൽ ആകെ 256 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളാണ് അരങ്ങേറിയത്. ഒരുപിടി തകർപ്പൻ പ്രകടനങ്ങൾക്കും ക്രിക്കറ്റ് ലോകം സാക്ഷിയായി. റൺവേട്ടയിലും റാങ്കിങിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ഒരിക്കൽ കൂടി ആധിപത്യം തുടർന്നപ്പോൾ റാഷിദ് ഖാനാണ് ബോളിങ്ങിൽ തിളങ്ങിയത്.

Also Read: അടങ്ങാത്ത ആഹ്ലാദം; ഹോട്ടലിലും ഇന്ത്യൻ താരങ്ങളുടെ തകർപ്പൻ നൃത്തചുവടുകൾ, വീഡിയോ

എന്നാൽ സൂപ്പർ താരങ്ങൾ പിച്ചിൽ പരാജയപ്പെടുന്നതിനും 2018 സാക്ഷിയായി. അത്തരത്തിൽ പരാജയപ്പെട്ട താരങ്ങളെ ഉൾപ്പെടുത്തി ലോക ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ സ്‍പോർട്സ് വെബ്സൈറ്റായ ക്രിക്ട്രാക്കർ. മൂന്ന് ഇന്ത്യൻ താരങ്ങളാണ് ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയാണ് പരാജയപ്പെട്ട ടീമിന്റെ വിക്കറ്റ് കീപ്പർ-നായകൻ.

Also Read: ഇതാണ് എന്റെ മികച്ച നേട്ടം; ഓസ്ട്രേലിയൻ പരമ്പര നേട്ടത്തെക്കുറിച്ച് കോഹ്‍ലി

ഐസിസിയുടെ മൂന്ന് കിരീടങ്ങളും ഇന്ത്യക്ക് സമ്മാനിച്ച എംഎസ് ധോണിക്ക് അത്ര മികച്ച വർഷമല്ല കടന്നുപോയത്. 2018ൽ ഇന്ത്യക്ക് വേണ്ടി 20 ഏകദിന മത്സരങ്ങൾ കളിച്ച ധോണി അടിച്ചെടുത്തത് 275 റൺസ് മാത്രമാണ്. ധോണിക്ക് പുറമെ ഓൾറൗണ്ടർ ഹാർദ്ധിക് പാണ്ഡ്യയും, പേസർ ഭുവനേശ്വർ കുമാർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

Also Read: ചരിത്ര നേട്ടത്തിന് ഇന്ത്യ മുന്നിൽ നിർത്തിയത് പൂജാര എന്ന വൻമതിലിനെ

ന്യൂസിലൻഡിന്റെ കോളിൻ മുൻറോയും വിൻഡീസിന്രെ എവിൻ ലെവിസുമാണ് ടീമിന്റെ ഓപ്പണർമാർ. മൂന്നാമനായി വിൻഡീസിന്റെ തന്നെ മർലോൻ സാമുവേൽസ് എത്തുന്ന. നാലമനായി ഇറങ്ങുന്നത് ടീം നായകൻ എം എസ് ധോണി.

Also Read: പൂജാരയെ സ്റ്റെപ് പഠിപ്പിച്ച് പന്ത്, ആഘോഷ നൃത്തം വച്ച് കോഹ്‌ലിയും കൂട്ടരും; വീഡിയോ

അഞ്ചാം നമ്പരിൽ ബാറ്റിങിന് എത്തുന്നത് വിൻഡീസിന്റെ റോവ്മാൻ പവലാണ്. ഓൾറൗണ്ടർമാരിൽ ഹാർദ്ധിക് പാണ്ഡ്യ ടീമിൽ ഉൾപ്പെട്ടപ്പോൾ, ഇംഗ്ലണ്ടിന്റെ മൊയിൻ അലി, വിൻഡീസ് ടീമിലെ ദേവേന്ദ്ര ബിഷു,ഇന്ത്യയുടെ ഭുവനേശ്വർ കുമാർ, ഇംഗ്ലണ്ടിന്റെ മാർക്ക വുഡ്, പാക്കിസ്ഥാൻ താരം മുഹമ്മദ് അമിർ എന്നിവരം ടീമിൽ ഉൾപ്പെടുന്നു.

എന്നാൽ ധോണിയെയും ഹാർദ്ധിക്കിനെയും ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook