അഡ്‌ലൈഡ്: അന്താരാഷ്ട്ര സ്കൂ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​നി നി​തി​ഷ(15)​യാ​ണു മ​രി​ച്ച​ത്. ടീം അംഗങ്ങൾക്കൊപ്പം കടലിൽ കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഗ്ലെ​നെ​ൽ​ഗ് ഹോ​ൾ​ഡ്ഫാ​സ്റ്റ് മ​റീ​ന ബീ​ച്ചി​ൽ നാ​ലു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നി​തി​ഷ സെ​ൽ​ഫി പ​ക​ർ​ത്ത​വെ, ഇ​വ​ർ കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് സ്കൂ​ൾ ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മി​ശ്ര അ​റി​യി​ച്ചു. നാല് കുട്ടികളെ ഉടൻ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും നിതിഷയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃത്ദ്ദേഹം കണ്ടെത്തിയത്. പ​സ​ഫി​ക് സ്കൂ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി 120 അം​ഗ ഇ​ന്ത്യ​ൻ സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് നി​തി​ഷ അ​ഡ്ലെ​യ്ഡി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു നി​തി​ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook