/indian-express-malayalam/media/media_files/uploads/2023/10/4-4.jpg)
ചൊവ്വാഴ്ച ഹൈദരാബാദിലും ധർമ്മശാലയിലുമായി നടന്ന രണ്ട് വ്യത്യസ്ത മത്സരങ്ങളിലായി അഞ്ച് ഏകദിന സെഞ്ചുറികളാണ് പിറന്നത് | ഫൊട്ടോ: X/ICC Cricket World Cup
ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഒരു പുതുചരിത്രമെഴുതിയാണ് ഒക്ടോബർ മാസം കടന്നുപോകുന്നത്. ചൊവ്വാഴ്ച ഹൈദരാബാദിലും ധർമ്മശാലയിലുമായി നടന്ന രണ്ട് വ്യത്യസ്ത മത്സരങ്ങളിലായി അഞ്ച് ഏകദിന സെഞ്ചുറികളാണ് പിറന്നത്. ഇത്രയും കാലത്തെ ചരിത്രത്തിനിടയിൽ ഒരിക്കൽ പോലും ഒരു ലോകകപ്പ് ദിനത്തിൽ അഞ്ച് സെഞ്ചുറികൾ പിറന്നിട്ടില്ല. ഒരു ലോകകപ്പ് മത്സരത്തിൽ തന്നെ നാല് സെഞ്ചുറികൾ പിറന്നതും റെക്കോഡ് ബുക്കിലിടം പിടിച്ചു.
ആദ്യം നടന്ന ഇംഗ്ലണ്ട്-ബംഗാദേശ് മത്സരത്തിൽ ഇംഗ്ലീഷ് താരം ഡേവിഡ് മലൻ (140) മാത്രമാണ് സെഞ്ചുറിയടിച്ചത്. പിന്നീട് ഉച്ചയ്ക്ക് ശേഷം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെഞ്ചുറികളുടെ പെരുമഴയാണ് കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി കുശാൽ മെൻഡിസും (122) സദീര സമരവിക്രമയും (108) മൂന്നക്ക സ്കോർ കണ്ടെത്തിയപ്പോൾ, സിംഹളപ്പടയുടെ ശൌര്യത്തിന് അതേവീര്യത്തിൽ മറുപടി നൽകാൻ പാക്കിസ്ഥാനായി. പാക് ഓപ്പണർ അബ്ദുള്ള ഷഫീക്ക് (113)) മികച്ച തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. ഇതിന്റെ ചുവടുപിടിച്ചെത്തിയ മുഹമ്മദ് റിസ്വാൻ (131) ടീമിന് തകർപ്പൻ ജയം സമ്മാനിച്ചു.
A knock for the ages from Mohammad Rizwan 👌#PAKvSL#CWC23pic.twitter.com/gKnmZ8rG3T
— ICC Cricket World Cup (@cricketworldcup) October 10, 2023
ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടക്കുന്ന ഇംഗ്ലണ്ട്-ബംഗ്ലാദേശ് മത്സരത്തിലാണ് ആദ്യ സെഞ്ചുറി പിറന്നത്. ഇംഗ്ലീഷ് ഓപ്പണർ ഡേവിഡ് മലനാണ് (140) തകർപ്പൻ സെഞ്ചുറിയുമായി ടീമിന്റെ രക്ഷകനായത്. അഞ്ച് കൂറ്റൻ സിക്സറുകളും 16 ഫോറുകളും സഹിതമാണ് മലൻ ടീമിനെ 50 ഓവറിൽ 364-9 എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്. വെറും 107 പന്തുകൾ നേരിട്ടാണ് 130.84 സ്ട്രൈക്ക് റേറ്റിൽ താരം അതിവേഗം റൺവാരിയത്.
ഹൈദരാബാദിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരത്തിലാണ് രണ്ടാമത്തെ വെടിക്കെട്ട് സെഞ്ചുറി പിറന്നത്. ഒരു ലങ്കൻ താരത്തിന്റെ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ്, വിക്കറ്റ് കീപ്പർ ബാറ്ററായ കുശാൽ മെൻഡിസ് (122) നേടിയത്. ആറ് പടുകൂറ്റൻ സിക്സുകളും 14 ഫോറുകളും ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. 158.44 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. പാക്കിസ്ഥാനെതിരെ വെറും 65 പന്തിലാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചെത്തിച്ചത്. 77 പന്തുകളിൽ നിന്നാണ് 122 റൺസ് വാരിയ മെൻഡിസിനെ ഹസൻ അലിയാണ് പുറത്താക്കിയത്. ഇമാം ഉൾഹഖാണ് താരത്തെ ക്യാച്ചെടുത്ത് പുറത്താക്കിയത്.
Tons from Abdullah Shafique and Mohammed Rizwan guide Pakistan to the most successful chase in ICC Men's Cricket World Cup history 🔥#CWC23#PAKvSL 📝: https://t.co/oVVBdMbGPNpic.twitter.com/Y9xq0o3WOj
— ICC Cricket World Cup (@cricketworldcup) October 10, 2023
സദീര സമരവിക്രമയാണ് (100*) ലങ്കയ്ക്കായി ഇന്നത്തെ മൂന്നാമത്തെ സെഞ്ചുറി നേടിയത്. 82 പന്തുകളിൽ നിന്ന് 11 ഫോറുകളും രണ്ട് സിക്സറുകളും സഹിതമാണ് താരം ശതകം തികച്ചത്. 121.35 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ലങ്ക ഉയർത്തിയ 345 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ പാക്കിസ്ഥാനായി, ഓപ്പണർ അബ്ദുള്ള ഷഫീക്ക് (103 പന്തിൽ 113) സ്വപ്നസമാനമായ തുടക്കമാണ് നൽകിയത്. 10 ഫോറും 3 സിക്സുകളും ഉൾപ്പെട്ട ഇന്നിംഗ്സിന് 109.27 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. 121 പന്തുകൾ നേരിട്ട്, 8 ഫോറുകളും 3 സിക്സറുകളും സഹിതമാണ് മുഹമ്മദ് റിസ്വാൻ 131 റൺസ് വാരിയത്. 108.26 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.