ലണ്ടന്‍: തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി. പേസര്‍ ഇശാന്ത് ശര്‍മ്മ ഐസിസിയുടെ കോഡ് ഓഫ് കണ്ടക്ട് മറികടന്ന് എതിര്‍ ടീം താരത്തോട് അപമര്യാദയായി പെരുമാറിയതായി ഐസിസി കണ്ടെത്തി. ഇതേ തുടര്‍ന്ന് താരത്തിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി.
തെറ്റ് ഏറ്റ് പറഞ്ഞ ഇശാന്ത് ശിക്ഷയും അംഗീകരിച്ചു. ഇന്നലെ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലന്‍ പുറത്തായപ്പോള്‍ ഇശാന്ത് പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. ഐസിസിയുടെ ചട്ടപ്രകാരം പുറത്തായ താരത്തെ പ്രകോപിപ്പിക്കാനായി ആക്ഷനോ വാക്കുകളോ ഉപയോഗിക്കാന്‍ പാടില്ല. ഈ നിയമമാണ് വിരാട് മറികടന്നത്. അതേസമയം, താരത്തിന് അടുത്ത മത്സരത്തില്‍ കളിക്കുന്നതില്‍ വിലക്കില്ല.
അതേസമയം, നായകന്‍ വിരാട് കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് തടയിട്ട് വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ വിരാടിനെ പുറത്താക്കി ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സാണ് ഇംഗ്ലണ്ടിന് നിര്‍ണ്ണായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇന്ത്യ 162 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
പിന്നാലെ വന്ന ഷമി ഉടനെ തന്നെ പുറത്തായി. ഇശാന്ത് ശര്‍മ്മയുമൊത്ത് ഹാര്‍ദ്ദിക് ഇന്നിങ്സ് പടുത്തുയര്‍ത്തുമെന്ന് കരുതിയെങ്കിലും ആവേശം കാണിച്ച് ബൗണ്ടറികള്‍ നേടിയതിന് പിന്നാലെ ഇശാന്തും പുറത്താവുകയായിരുന്നു. ഒരറ്റ് ഹാര്‍ദ്ദിക് ഉള്ളതായിരുന്നു ഇന്ത്യയുടെ ഏക പ്രതീക്ഷ. എന്നാല്‍ ഹാര്‍ദ്ദിക്കിന് ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വിരാട് മാത്രമാണ് പിടിച്ചു നിന്നത്. ഇടയ്ക്ക് കാര്‍ത്തിക് പിന്തുണയുമായെത്തിയെങ്കിലും ആന്റേഴ്‌സണ്‍ കൂട്ടു കെട്ട് തകര്‍ക്കുകയായിരുന്നു. അവസാന നിമിഷം നിലയുറപ്പിക്കാന്‍ ശ്രമിച്ച ഹാര്‍ദ്ദിക്കാണ് മൂന്നാമത്തെ ടോപ് സ്‌കോറര്‍. കാര്‍ത്തിക് 50 പന്തില്‍ നിന്നും 20 റണ്‍സാണ് നേടിയത്.
മൂന്ന് വിക്കറ്റുമായി ബെന്‍ സ്റ്റോക്ക്‌സാണ് ഇംഗ്ലണ്ട് ബോളിങ് നിരയില്‍ തിളങ്ങിയത്. ആന്റേഴ്‌സണും ബ്രോഡും രണ്ട് വിക്കറ്റുകള്‍ വീതവും കറാനും റാഷിദും ഓരോ വിക്കറ്റുള്‍ വീതവും വീഴ്ത്തി. വിരാട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പുറത്തായത്. 93 പന്തില്‍ നിന്നും 51 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ വിരാട് ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് തന്നെയാണ് മുന്നോട്ട് നയിച്ചത്. രഹാനെയും മുരളി വിജയുമടക്കമുള്ള ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ടിടത്താണ് വിരാട് നായകന്റെ ഇന്നിങ്സ് പുറത്തെടുത്തത്. ജയിക്കാന്‍ വെറും 52 വേണ്ടിയിരുന്ന ഘട്ടത്തിലാണ് വിരാടിനെ നഷ്ടമായത്. ഇതോടെ ഇനി ഇന്ത്യ ജയിക്കണമെങ്കില്‍ വാലറ്റം ഉണര്‍ന്നു കളിക്കണമെന്ന സാഹചര്യത്തിലെത്തുകയായിരുന്നു.
— Hit wicket (@sukhiaatma69) August 3, 2018