ഫുട്ബോൾ മൈതാനത്ത് ആരാധകർ തമ്മിലുള്ള സംഘർഷത്തിൽ 8 പേരുടെ ജീവൻ പൊലിഞ്ഞു. സെനഗലിൽ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ സംഘർഷത്തിനിടെ മതിലിടിഞ്ഞ് വീണാണ് എട്ട് പേർ കൊല്ലപ്പെട്ടത്. ഡെംബ ഡയപ് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ലീഗ് കപ്പ് ഫൈനൽ മത്സരം നടക്കുന്നതിനിടെ ആരാധകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. യൂണിയൻ സ്പോർട്ടീവ് ക്വാകമിനെ 2-1 ന് പരാജയപ്പെടുത്തി സ്റ്റേഡ് ഡെ മബോർ കിരീടം നേടിയതോടെയാണ് ആരാധകർ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു.

സംഘർഷത്തെ തുടർന്നു സംഭവസ്ഥലത്ത് എത്തിയ പോലീസ് അക്രമികളെ പിരിച്ചുവിടുന്നതിനായി കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടയിൽ സ്റ്റേഡിയത്തിന്‍റെ മതിൽ തകർന്ന് വീഴുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ