scorecardresearch

'കളത്തിലും ജീവിതത്തിലും പോരാളി'; പിറന്നാള്‍ ദിനത്തില്‍ പുതിയ പോരാട്ടം പ്രഖ്യാപിച്ച് യുവരാജ്

യുവിയുടെ പോരാട്ട ജീവിതത്തെ ഐതിഹാസികമെന്നായിരുന്നു സച്ചിന്‍ വിശേഷിപ്പിച്ചത്

യുവിയുടെ പോരാട്ട ജീവിതത്തെ ഐതിഹാസികമെന്നായിരുന്നു സച്ചിന്‍ വിശേഷിപ്പിച്ചത്

author-image
Sports Desk
New Update
Yuvraj Singh, cricket, england, india

മുംബൈ: കളിക്കളത്തിലും ജീവിതത്തിലും അക്ഷരാര്‍ത്ഥത്തില്‍ ഒരു പോരാളിയാണ് തന്നെയാണ് യുവരാജ് സിങ്. തന്റെ കരിയറില്‍ യുവി നേടിയ ഓരോ നേട്ടവും പോരാട്ട വിജയത്തിന്റേതായിരുന്നു. 2011 ലെ ലോകകപ്പ് ഇന്ത്യയ്ക്ക് നേടി കൊടുത്തത് സ്വന്തം ജീവന്‍ തന്നെ പണയം വച്ചായിരുന്നു.

Advertisment

ജീവിതത്തിന്റെ ഇന്നിങ്‌സില്‍ 37-ാം വയസിലേക്ക് കടന്നിരിക്കുകയാണ് യുവി. ഭാര്യ ഹസല്‍ കീച്ചും മുന്‍ ഇന്ത്യന്‍ താരവും സുഹൃത്തുമായ സഹീര്‍ ഖാനും ഭാര്യ സാഗരികയും മറ്റ് സുഹൃത്തുക്കളും പങ്കെടുത്ത ചെറിയ പാര്‍ട്ടിയോടെയാണ് യുവിയുടെ പിറന്നാള്‍ ആഘോഷിച്ചത്.

പിറന്നാള്‍ ദിനത്തില്‍ കാന്‍സറിനെതിരായ പോരാട്ടം ശക്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു കൊണ്ട് പുതിയ പ്രോജക്ട് ആരംഭിച്ചതായി യുവി അറിയിച്ചു. യുവരാജിന്റെ ഫൗണ്ടേഷനായ 'യുവി കാന്റെ' നേതൃത്വത്തില്‍ കാന്‍സര്‍ ബാധിതരായ 25 കുട്ടികളെ സഹായിക്കും. 2011 ലോകകപ്പിന് പിന്നാലെയായിരുന്നു യുവിക്ക് കാന്‍സറാണെന്ന് കണ്ടെത്തുന്നത്. ക്രീസില്‍ യോര്‍ക്കറുകളേയും ബൗണ്‍സറുകളേയും നേരിടുന്ന വാശിയോടെ കാന്‍സറിനേയും നേരിട്ട് വിജയിച്ച് ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു യുവി.

തന്നെ പോലെ കാന്‍സറിനെ നേരിടുന്നവര്‍ക്ക് കൈത്താങ്ങാവുകയാണ് യുവിയുടെ ലക്ഷ്യം. ഇതിനായാണ് യുവി കാന്‍ എന്ന ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നതും. നേരത്തെയും കാന്‍സര്‍ രോഗികളെ യുവിയും സംഘടനകളും സഹായിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് 25 കുട്ടികളെ സഹായിക്കാന്‍ തീരുമാനിച്ചത്.

യുവരാജിന് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. മുന്‍ താരങ്ങളും സുഹൃത്തുക്കളും ആരാധകരുമെല്ലാം പ്രിയപ്പെട്ട യുവിക്ക് ആശംസകള്‍ നേരുകയാണ്. യുവിയുടെ പോരാട്ട ജീവിതത്തെ ഐതിഹാസികമെന്നായിരുന്നു സച്ചിന്‍ വിശേഷിപ്പിച്ചത്. സഹതാരങ്ങളായിരുന്ന സെവാഗ്, മുഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരും യുവിക്ക് ആശംസകള്‍ നേര്‍ന്നു.

Birthday Cancer Yuvraj Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: