scorecardresearch
Latest News

FIFA World Cup draw: സ്പെയിനും ജർമനിയും, ഗ്രൂപ്പ് ഇയിൽ, ഗ്രൂപ്പ് ഡിയിൽ മെസിയും ലെവൻഡോസ്കിയും നേർക്കുനേർ

ഗ്രൂപ്പ് ഇയിൽ മുൻ ജേതാക്കളായ സ്‌പെയിനും ജർമ്മനിയും ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയിൽ നിലവിലെ ജേതാക്കളായ ഫ്രാൻസ് ഡെന്മാർക്കിനെയും ടുണീഷ്യയെയും നേരിടും

FIFA World Cup draw: സ്പെയിനും ജർമനിയും, ഗ്രൂപ്പ് ഇയിൽ, ഗ്രൂപ്പ് ഡിയിൽ മെസിയും ലെവൻഡോസ്കിയും നേർക്കുനേർ

FIFA World Cup Draw 2022: ലോകകപ്പിൽ ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായി.ഗ്രൂപ്പ് ഇയിൽ മുൻ ജേതാക്കളായ സ്‌പെയിനും ജർമ്മനിയും ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയിൽ നിലവിലെ ജേതാക്കളായ ഫ്രാൻസ് ഡെന്മാർക്കിനെയും ടുണീഷ്യയെയും നേരിടും. നവംബർ 21 ന് ആതിഥേയരായ ഖത്തർ ഇക്വഡോറിനെ കളിക്കുന്നതോടെ ടൂർണമെന്റ് ആരംഭിക്കും.

അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ബ്രസീൽ ഗ്രൂപ്പ് ഇയിൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവയ്‌ക്കെതിരെ മത്സരിക്കും.

32 ടീമുകളുടെ ലൈനപ്പിലേക്കുള്ള നറുക്കെടുപ്പാണ് പൂർത്തിയായത്. മൂന്ന് ടീമുകളുടെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ നറുക്കെടുപ്പിൽ 37 ടീമുകൾ പങ്കെടുത്തു. ജൂണിൽ യൂറോപ്യൻ, ഭൂഖണ്ഡാന്തര പ്ലേഓഫുകൾ പൂർത്തിയാകുമ്പോൾ അവ സ്ഥിരീകരിക്കപ്പെടും.

ഓരോ കളിയുടെയും കിക്കോഫ് സമയവും സ്റ്റേഡിയങ്ങളും ഈ മാസം തീരുമാനിക്കും. ഒരു ടീമിന്റെ മാതൃരാജ്യത്തെ കാഴ്ചക്കാർക്കായി പ്രൈം ബ്രോഡ്കാസ്റ്റ് സ്ലോട്ടുകളിലേക്ക് ഗെയിമുകൾ അനുവദിക്കുന്ന തരത്തിലാവും സമയക്രമം.

ഓരോ ഗ്രൂപ്പിലെയും സ്റ്റാൻഡിംഗിലെ ആദ്യ രണ്ട് ടീമുകൾ 16 ടീമപകളുടെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറും.

  • ഗ്രൂപ്പ് എ: ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ്‌സ്
  • ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ, വെയിൽസ് / സ്കോട്ട്ലൻഡ് / ഉക്രെയ്ൻ
  • ഗ്രൂപ്പ് സി: അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്
  • ഗ്രൂപ്പ് ഡി: ഫ്രാൻസ്, പെറു/ഓസ്‌ട്രേലിയ/യുഎഇ, ഡെൻമാർക്ക്, ടുണീഷ്യ
  • ഗ്രൂപ്പ് ഇ: സ്പെയിൻ, കോസ്റ്റാറിക്ക / ന്യൂസിലാൻഡ്, ജർമ്മനി, ജപ്പാൻ
  • ഗ്രൂപ്പ് എഫ്: ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
  • ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ
  • ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ

ഗ്രൂപ്പ് എ- ഖത്തർ, നെതർലാൻഡ്‌സ്, സെനഗൽ, ഇക്വഡോർ

ആതിഥേയരായ ഖത്തറിന്റെ ലോകകപ്പ് അരങ്ങേറ്റം നവംബർ 21ന് ഇക്വഡോറിനെതിരെയാണ്.

മൂന്ന് തവണ ലോകകപ്പ് റണ്ണറപ്പായ നെതർലൻഡ്‌സ് പുതിയ ആഫ്രിക്കൻ ചാമ്പ്യനായ സെനഗലിനെതിരെയാണ് ഇറങ്ങുന്നത്.

ഗ്രൂപ്പ് ബി – ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറാൻ, വെയിൽസ് അല്ലെങ്കിൽ സ്കോട്ട്ലൻഡ് അല്ലെങ്കിൽ ഉക്രെയ്ൻ

ലോകകപ്പിൽ ഇംഗ്ലണ്ടും ഇറാനും ആദ്യമായാണ് ഏറ്റമുട്ടുക. ഇംഗ്ലണ്ടും യുഎസും തങ്ങളുടെ രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടും. 2010 ലെ ഗ്രൂപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയിൽ പിരിഞ്ഞിരുന്നു

ഇംഗ്ലണ്ടിന്റെ അവസാന മത്സരം അതിന്റെ അയൽക്കാരായ വെയിൽസിനോ സ്‌കോട്ട്‌ലൻഡുമായോ എതിരെയോ ഉക്രെയ്‌ന് എതിരെയോ ആയിരിക്കും.

1998 ലോകകപ്പിൽ യുഎസും ഇറാനും മുമ്പ് ഏറ്റുമുട്ടിയിരുന്നു, അന്ന ഇറാൻ 2-1 ന് വിജയിച്ചിരുന്നു.

ഗ്രൂപ്പ് സി – അർജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ

ഗ്രൂപ്പ് ഗെയിമുകളുടെ അവസാന റൗണ്ടിൽ അർജന്റീന പോളണ്ടിനെ നേരിടുമ്പോൾ യഥാക്രമം ബാലൺ ഡി ഓർ, ഫിഫയുടെ ബെസ്റ്റ് പ്ലേയർ ജേതാക്കളായ ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഏറ്റുമുട്ടും.

അർജന്റീന സൗദി അറേബ്യയ്‌ക്കെതിരെയും പോളണ്ട് മെക്‌സിക്കോയ്‌ക്കെതിരെയും ആദ്യ മത്സരങ്ങൾ കളിക്കും.

ഗ്രൂപ്പ് ഡി- ഫ്രാൻസ്, ഡെൻമാർക്ക്, ടുണീഷ്യ, പെറു അല്ലെങ്കിൽ ഓസ്ട്രേലിയ അല്ലെങ്കിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ്

നാല് വർഷം മുമ്പ് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസും ഡെന്മാർക്കും ഒരേ ഗ്രൂപ്പിലായിരുന്നു, ഇരുവരും നോക്കൗട്ടിലേക്ക് മുന്നേറി. 2018-ൽ, അവർ പെറുവിനെയും ഓസ്‌ട്രേലിയയെയും അവരുടെ ഗ്രൂപ്പിൽ നേരിട്ടു. ജൂണിലെ പ്ലേ ഓഫ് ബ്രാക്കറ്റിന്റെ ഫലം അവസാന ടീം ഏതെന്ന് നിർണയിക്കും.

ഗ്രൂപ്പ് ഇ- സ്പെയിൻ, ജർമ്മനി, ജപ്പാൻ, കോസ്റ്റാറിക്ക അല്ലെങ്കിൽ ന്യൂസിലാൻഡ്

2010ലെ ചാമ്പ്യൻ സ്പെയിൻ 2014ലെ ജേതാവായ ജർമനിയെയും ജപ്പാനെയും ഈ മരണ ഗ്രൂപ്പിൽ നേരിടും.

2014-ൽ കോസ്റ്റാറിക്ക ക്വാർട്ടർ ഫൈനലിസ്റ്റായിരുന്നു. പക്ഷേ ആദ്യം ജൂണിൽ പ്ലേഓഫിൽ ന്യൂസിലൻഡിനെ മറികടന്നാലേ അവർക്ക് ഗ്രൂപ്പ് ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ.

ഗ്രൂപ്പ് എഫ്- ബെൽജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ

നാല് വർഷം മുമ്പ് ബെൽജിയം സെമിഫൈനലിസ്റ്റായിരുന്നു, ക്രൊയേഷ്യ പരാജയപ്പെട്ട ഫൈനലിസ്റ്റായിരുന്നു. മെക്‌സിക്കോയ്ക്കും യുഎസിനും മുന്നിൽ യോഗ്യതാ ഗ്രൂപ്പിൽ ഒന്നാമതെത്തിയതിന് ശേഷം യോഗ്യത നേടിയ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ടീമുകളിൽ ഒന്നായ കാനഡയും ഈ ഗ്രൂപ്പിലെത്തി.

ഗ്രൂപ്പ് ജി- ബ്രസീൽ, സ്വിറ്റ്സർലൻഡ്, സെർബിയ, കാമറൂൺ

2018ൽ ഒരേ ഗ്രൂപ്പിലായിരുന്ന ബ്രസീലും സ്വിറ്റ്‌സർലൻഡും സെർബിയയും വീണ്ടും ഒന്നിക്കുന്നു. നാല് വർഷം മുമ്പ് 2-0ന് തോൽപ്പിച്ച സെർബിയയ്‌ക്കെതിരെയാണ് ബ്രസീൽ ആദ്യ മത്സരം കളിക്കുന്നത്

ഗ്രൂപ്പ് എച്ച്- പോർച്ചുഗൽ, യുറഗ്വായ്, ദക്ഷിണ കൊറിയ, ഘാന

ഘാനയെ നേരിട്ടുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ തുടർച്ചയായ അഞ്ചാം ലോകകപ്പ് മത്സരങ്ങളിലേക്ക് പ്രവേശിക്കും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Fifa world cup draw us to play england iran and possibly ukraine