FIFA World Cup Draw 2022: ഫുട്ബോള്‍ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് നിര്‍ണയം ഇന്ന് നടക്കും. ദോഹ എക്സിബിഷന്‍ ആൻഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നറുക്കെടുപ്പ്. ഇതുവരെ യോഗ്യത നേടിയ 28 ടീമുകളെ ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും നാല് പോട്ടുകളായി വേര്‍തിരിക്കുക. ഒന്നാമത്തെ പോട്ടില്‍ ആതിഥേയത്വം വഹിക്കുന്ന ഖത്തറും ഫിഫ റാങ്കിങ്ങിലെ ആദ്യ ഏഴ് സ്ഥാനക്കാരുമുണ്ടാകും.
യോഗ്യത നേടിയ ടീമുകളുടെ റാങ്കിങ്ങിൽ എട്ട് മുതല്‍ 15 സ്ഥാനങ്ങൾ വഹിക്കുന്ന രാജ്യങ്ങള്‍ പോട്ട് രണ്ടിലായിരിക്കും. അതേസമയം, 16-23 റാങ്കിലുള്ള യോഗ്യത നേടിയ ടീമുകള്‍ പോട്ട് മൂന്നിലായിരിക്കും. 24 മുതല്‍ 28 വരെ റാങ്കിങ്ങില്‍ ഉള്ളവരായിരിക്കും പോട്ട് നാലില്‍. കൂടാതെ ഇന്റർകോണ്ടിനെന്റൽ പ്ലേ-ഓഫിലെ രണ്ട് വിജയികളെയും ശേഷിക്കുന്ന യുവേഫ പ്ലേ-ഓഫ് വിജയികളും പോട്ട് നാലില്‍ വരും. നറുക്കെടുപ്പ് നടപടിക്രമങ്ങളുടെ വിശദമായ വിവരങ്ങള്‍ വായിക്കാം.
യോഗ്യത നേടിയ ടീമുകൾ: ഖത്തർ (ആതിഥേയൻ), ജർമനി, ഡെൻമാർക്ക്, ബ്രസീൽ, ഫ്രാൻസ്, ബൽജിയം, ക്രൊയേഷ്യ, സ്പെയിൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, അർജന്റീന, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സൗദി അറേബ്യ, ഇക്വഡോർ, ഉറുഗ്വേ, കാനഡ, ഘാന, സെനഗൽ, പോർച്ചുഗൽ, പോളണ്ട്, ടുണീഷ്യ, മൊറോക്കോ, കാമറൂൺ, യുഎസ്എ, മെക്സിക്കോ.
Where will the FIFA World Cup Draw 2022 Final Draw take place? ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ് എവിടെ വച്ചാണ് നടക്കുന്നത്?
ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ് നടക്കുന്നത് ഖത്തറിലെ ദോഹ എക്സിബിഷന്‍ ആൻഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ്.
What time will the FIFA World Cup Draw 2022 start? ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ് സമയം?
ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ് ഇന്ത്യന്‍ സമയം രാത്രി 9.30 ന് ആരംഭിക്കും.
Where can I live streaming the FIFA World Cup Draw 2022? ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ് ലൈവ് സ്ട്രീമിങ് എവിടെ കാണാം?
ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ് ലൈവ് സ്ട്രീമിങ് വൂട്ട് അപ്ലിക്കേഷനിലൂടെ ലഭ്യമാകും.
Which TV channel will broadcast the FIFA World Cup Draw 2022? ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ് തത്സമയ സംപ്രേക്ഷണം ഏത് ചാനലിലാണ്?
ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ് തത്സമയ സംപ്രേക്ഷണം ഹിസ്റ്ററി ടിവി18 എച്ച്ഡിയില്‍ കാണാം.
Also Read: കച്ചമുറുക്കി അര്‍ജന്റീനയും ബ്രസീലും; ഖത്തറില്‍ ശക്തരാവാന്‍ ഫുട്ബോള്‍ രാജാക്കന്മാര്‍