ഏഷ്യൻ കപ്പ് പ്രതീക്ഷ നിലനിർത്താൻ ബംഗ്ലാദേശിനെതിരെ ജയം ലക്ഷ്യംവച്ച് ഇന്ത്യ

2023 ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാൻ ഇന്ത്യക്ക് ഇനിയും സാധ്യതയുണ്ട്

India vs Qatar Result, India vs Qatar Score, World Cup 2022 Qualifiers Score, World Cup Qualifiers Score, FIFA World Cup 2022 Qualifiers Score, FIFA World Cup Qualifiers Score,World Cup 2022 Qualifiers Result, World Cup Qualifiers Result , FIFA World Cup 2022 Qualifiers Result, FIFA World Cup Qualifiers Result , football live, football live match, fifa world cup 2022 qualifiers, fifa world cup 2022 qualifiers live, fifa world cup 2022 qualifiers live score, fifa world cup 2022 qualifiers live streaming, india vs qatar football, football live score, live football score, football live match, india vs qatar, football live, india vs qatar football match, india vs qatar football match live, india vs qatar football live match, india vs qatar football live streaming, football live streaming, football live score, live score football, live football match, india vs qatar football live score, ഇന്ത്യ ഖത്തർ, ഖത്തർ, ഇന്ത്യ, ഫുട്ബോൾ, ലോകകപ്പ്, ലോകകപ്പ് യോഗ്യത, Football Malayalam, Football News Malayalam, Football News in Malayalam, ie Malayalam

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. ഇതുവരെ വിജയിക്കാത്ത ഇന്ത്യക്ക് ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാൻ നാളെ നടക്കുന്ന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെതിരെ നല്ല വിജയം ആവശ്യമാണ്.

ലോകകപ്പിന് യോഗ്യത നേടുന്നതിനുള്ള സാധ്യത നീങ്ങിയെങ്കിലും 2023 ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാനുള്ള ശ്രമം ഇന്ത്യതുടരുന്നുണ്ട്.

ആറ് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്താണ്. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിൽ നേരിട്ടുള്ള പ്രവേശനം ഇന്ത്യ ഇതുവരെ ഉറപ്പാക്കിയിട്ടില്ല.

മറ്റ് നാല് നാലാം സ്ഥാനക്കാരും എട്ട് ഗ്രൂപ്പുകളിലെ എല്ലാ താഴത്തെ സ്ഥാനക്കാരും പ്ലേ-ഓഫ് റൗണ്ടിൽ മത്സരിച്ച്, അതിൽ നിന്ന് എട്ട് പേർ വീണ്ടും യോഗ്യതാ പ്രക്രിയയിലേക്ക് പ്രവേശിക്കും.

നാലാം സ്ഥാനക്കാരായ ഫിനിഷർമാരിൽ ആറ് ടീമുകൾക്ക് നിലവിൽ ഇന്ത്യയേക്കാൾ കൂടുതൽ പോയിന്റുണ്ട്. ഏഷ്യൻ കപ്പിന്റെ മൂന്നാം യോഗ്യതാ റൗണ്ടിൽ നേരിട്ട് പ്രവേശനം ഇഗോർ സ്റ്റിമാക്കിന്റെ പരിശീലനത്തിലുള്ള ഇന്ത്യൻ ടീമിന് ബംഗ്ലാദേശിനെ തോൽപ്പിക്കേണ്ടിവരും.

Read More: UEFA Euro 2020 Schedule, Teams, Fixtures, Live Streaming: യൂറോകപ്പ് 2020 ഫിക്സ്ചർ

തിങ്കളാഴ്ച ഇന്ത്യ ജയിച്ചാൽ ആറുവർഷത്തിനിടെ ഇന്ത്യ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ നേടുന്ന ആദ്യത്തെ ജയം ആയിരിക്കും. 2015 നവംബറിൽ ബാംഗ്ലൂരിൽ നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ ഗുവാമിനെതിരെ 1-0 ന് ഇന്ത്യ ജയിച്ചതാണ് അവസാനമായി ജയം.

വ്യാഴാഴ്ച ഖത്തറിനോടുള്ള മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 18 ആം മിനുറ്റ് മുതൽ 10 പേരുമായി കളിച്ച ഇന്ത്യയെ എതിരില്ലാത്ത ഒരുഗോളിനാണ് ഖത്തർ തോൽപിച്ചത്.

മാർച്ചിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ യുഎഇ 6-0ന് ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

105-ാം റാങ്കിലാണ് നിലവിൽ റാങ്കിങ്ങിൽ ഇന്ത്യ. ബംഗ്ലാദേശ് 184ാം സ്ഥാനത്തും. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ രണ്ടുതവണ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ രണ്ട് തവണ ബംഗ്ലാദേശിനെ തോൽപിച്ചിരുന്നു. 1985ലായിരുന്നു ആ മത്സരങ്ങൾ.

Read More: India vs Qatar: FIFA World Cup 2022 Qualifiers Result: ഇന്ത്യയെ ഖത്തർ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി

രണ്ട് പോയിന്റുമായി ഗ്രൂപ്പിൽ ഏറ്റവും താഴെയുള്ള ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെതിരെ 1-1ന് സമനില പിടിച്ച ശേഷമാണ് ഇന്ത്യയുമായി ഏറ്റുമുട്ടുന്നത്. ഒപ്പം അവർ ഒരു വിജയം ലക്ഷ്യമിടുന്നുമുണ്ട്.

ഇന്ത്യ സ്ക്വാഡ് ഗുർ‌പ്രീത് സിംഗ് സന്ധു, അമ്രീന്ദർ സിംഗ്, ധീരജ് സിംഗ്, പ്രീതം കോട്ടാൽ, രാഹുൽ ഭേകെ, നരേന്ദർ ഗെലോട്ട്, ചിംഗ്‌ലെൻസാന സിംഗ്, സന്ദേശ് ജിംഘൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, ശുഭാശിഷ് ബോസ്, ഉദാന്ത സിംഗ്, ബ്രൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, റൗളിൻ ബോർജസ് ഹാൽഡർ, സുരേഷ് സിംഗ്, ലാലെങ്‌മാവിയ റാൽട്ടെ, അബ്ദുൾ സഹൽ, യാസിർ മുഹമ്മദ്, ലാലിയാൻസുവാല ചാങ്‌ടെ, ബിപിൻ സിംഗ്, ആഷിഖ് കുരുനിയൻ, ഇഷാൻ പണ്ഡിറ്റ, സുനിൽ ഛേത്രി, മൻ‌വീർ സിംഗ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Fifa world cup afc asian cup qualifier india vs bangladesh preview

Next Story
ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നതായി റോജർ ഫെഡറർroger federer, federer, roger federer retirement, roger federer injury, federer retirement, federer grand slams, federer tennis, tennis news, ഫെഡറർ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com