റഷ്യൻ ലോകകപ്പിന് ശേഷം മറ്റൊരു ഫുട്ബോൾ മാമാങ്കത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് ഖത്തർ. 2022ൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്. ഒരുക്കങ്ങൾ പൂർത്തിയാകാറായെങ്കിലും ലോകകപ്പിന് ഖത്തറിന് പുറമെ വേദികൾ തേടുകയാണ് ഫിഫ അധികൃതർ. 2022 ഖത്തർ ലോകകപ്പിൽ 16 ടീമുകൾ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ആകെ ടീമുകളുടെ എണ്ണം 48 ആകും. ഈ സാഹചര്യത്തിലാണ് ഖത്തറിന് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിലും വേദിയൊരുക്കാൻ ഫിഫ തയ്യാറെടുപ്പ് നടത്തുന്നത്.
നിലവിൽ എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾക്കായി ഒരുങ്ങുന്നത്. എന്നാൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുകയാണെങ്കിൽ ഇത് മതിയാവുകയില്ല. ഇത് മുന്നിൽ കണ്ടാണ് രണ്ട് മുതൽ നാല് വേദികൾ വരെ അധികമായി കണ്ടെത്താൻ ഫിഫ തീരുമാനിച്ചതെന്ന് വാർത്ത ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ഫിഫയുടെ പരിഗണനയിലുള്ളത്.
എന്നാൽ ഖത്തറുമായുള്ള മറ്റ് അറബ് രാജ്യങ്ങളുടെ അഭിപ്രായ വ്യത്യാസവും വിലക്കുമെല്ലാം തീരുമാനത്തെ ബാധിക്കുമെന്നുറപ്പാണ്. അഞ്ച് രാജ്യങ്ങളിൽ നിന്നായി പത്ത് സ്റ്റേഡിയങ്ങളുടെ പട്ടികയാണ് 2022 ലോകകപ്പ് മത്സരങ്ങൾക്കായുള്ള അധിക വേദികളുടെ പട്ടികയിൽ ഇപ്പോഴുള്ളത്. ഇത് പ്രാഥമിക പട്ടിക മാത്രമാണെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്. കൂടുതൽ പഠനങ്ങൾക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക
ബഹ്റൈൻ നാഷണൽ സ്റ്റേഡിയം, റിഫ
കുവൈത്ത് (2022 ലോകകപ്പ് സാധ്യത വേദി)
ജാബർ അൽ അഹമ്മദ് ഇന്രർണാഷണൽ സ്റ്റേഡിയം, കുവൈത്ത് സിറ്റി
സബാ അൽ സലീം സ്റ്റേഡിയം, കുവൈത്ത് സിറ്റി
സൗദി അറേബ്യ (2022 ലോകകപ്പ് സാധ്യത വേദി)
കിങ് ഫഹ്ദ് ഇന്രർണാഷ്ണൽ സ്റ്റേഡിയം, റിയാദ്
കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയം, ജിദ്ദ
പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൾ അസിസ്, ദമാം
യുഎഇ (2022 ലോകകപ്പ് സാധ്യത വേദി)
സെയ്ദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം, അബു ദാബി
മുഹമ്മദ് ബിൻ സയിദ് സ്റ്റേഡിയം, അബുദാബി
ഹസ ബിൻ സയിദ് സ്റ്റേഡിയം, അൽ ഐൻ
ഒമാൻ (2022 ലോകകപ്പ് സാധ്യത വേദി)
ബോഷർ സുൽത്താൻ ഖബൂസ് സ്പോർട്സ് കോംപ്ലക്സ്, മസ്കറ്റ്